ബയ്‌റുത്ത് : പേജർ-വാക്കിടോക്കി സ്ഫോടനങ്ങൾക്കുപിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. ഹിസ്ബുള്ളയുടെ 400 കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടില്ല.
ഹിസ്ബുള്ളയുടെ സേനാവിഭാഗമായ റിദ്‍വാന്റെ തലവൻ ഇബ്രാഹിം അകിലും ഉന്നത കമാൻഡറായ അഹമ്മദ് വഹാബിയും കൊല്ലപ്പെട്ട ആക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് അടുത്ത ആക്രമണ പരമ്പര കൂടി ഇസ്രയേൽ നടത്തിയത്. ചൊവ്വ-ബുധൻ ദിവസങ്ങളിലുണ്ടായ പേജർ-വാക്കിടോക്കി സ്ഫോടനങ്ങൾ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണവിഭാഗത്തിനേറ്റ വൻ അടിയായാണ് കണക്കാക്കുന്നത്. അതിൽ 39 പേർ കൊല്ലപ്പെടുകയും മൂവായിരത്തിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം വെസ്റ്റ്ബാങ്കിലെ റാമല്ലയിലുള്ള അല്‍ ജസീറ ഓഫിസ് ഇസ്രയേലി സൈന്യം റെയ്ഡ് ചെയ്യുകയും 45 ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിടുകയും ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് അല്‍ജസീറയെ രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് മെയില്‍ ഇസ്രയേല്‍ നിരോധിച്ചതിന് മാസങ്ങള്‍ക്കുശേഷമാണ് റെയ്ഡ്. അല്‍ ജസീറയുടെ ഓഫിസായി ഉപയോഗിച്ചിരുന്ന ജറുസലേം ഹോട്ടല്‍ മുറിയിലും ഇസ്രയേല്‍ അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…