ഐഎസ്ആർഒയുടെ ജിഎസ്എൽവി റോക്കറ്റിന്റെ മാതൃക ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പ്രജ്ഞാനന്ദക്ക് നൽകുന്നു
ചെന്നൈ : ലോകകപ്പ് ചെസ് വേദിയിൽ ഭാരതത്തിന്റെ യശ്ശസുയർത്തിയ ആർ. പ്രജ്ഞാനന്ദയുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. സന്ദർശനവേളയിൽ ഐഎസ്ആർഒയുടെ ജിഎസ്എൽവി റോക്കറ്റിന്റെ മാതൃക അദ്ദേഹം പ്രജ്ഞാനന്ദക്ക് സ്നേഹ സമ്മാനമായി നൽകുകയും ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളിൽ പ്രജ്ഞാനന്ദയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ച് വിജയം കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ചെസ്സില്‍ താന്‍ നേടിയ സമ്മാനങ്ങളും മെഡലുകളും പ്രജ്ഞാനന്ദ എസ്.സോമനാഥിന് കാണിച്ചു കൊടുത്തു. ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കും വരാനിരിക്കുന്ന ഗഗൻയാൻദൗത്യത്തിനും പ്രജ്ഞാനന്ദ ആശംസയറിയിച്ചു.
ശ്രീഹരികോട്ട സന്ദർശിക്കുവാൻ സോമനാഥ് ക്ഷണിച്ചുവെന്നും ഐഎസ്ആർഒ നൽകിയ അംഗീകാരത്തിൽ അഭിമാനമുണ്ടെന്നും പ്രജ്ഞാനന്ദ പറഞ്ഞു. പ്രഗ്യാൻ റോവർ ഉറങ്ങുകയാണെങ്കിലും ഇന്ത്യയുടെ അഭിമാനം ഉയർത്താൻ പ്രജ്ഞാനന്ദ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രജ്ഞാനന്ദ നേടിയ വിജയത്തിൽ അഭിമാനമുണ്ടെന്നും, വൈകാതെ തന്നെ ലോകത്തിലെ ഒന്നാം നമ്പർ താരമായി മാറാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും സോമനാഥ് ആശംസിച്ചു. ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രജ്ഞാനന്ദ ഐഎസ്ആർഒയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും സോമനാഥ് അറിയിച്ചു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…