Monday, May 20, 2024
spot_img

“പ്രഗ്യാൻ റോവർ ഉറങ്ങുകയാണെങ്കിലും ഭാരതത്തിന്റെ അഭിമാനം ഉയർത്താൻ പ്രജ്ഞാനന്ദ സജീവമാകണം” -ചെസ് താരം പ്രജ്ഞാനന്ദയെ സന്ദർശിച്ച് ഐഎസ്ആർഒ ചെയർമാൻ സോമനാഥ്

ചെന്നൈ : ലോകകപ്പ് ചെസ് വേദിയിൽ ഭാരതത്തിന്റെ യശ്ശസുയർത്തിയ ആർ. പ്രജ്ഞാനന്ദയുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. സന്ദർശനവേളയിൽ ഐഎസ്ആർഒയുടെ ജിഎസ്എൽവി റോക്കറ്റിന്റെ മാതൃക അദ്ദേഹം പ്രജ്ഞാനന്ദക്ക് സ്നേഹ സമ്മാനമായി നൽകുകയും ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളിൽ പ്രജ്ഞാനന്ദയ്ക്ക് മികച്ച പ്രകടനം കാഴ്ചവച്ച് വിജയം കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ചെസ്സില്‍ താന്‍ നേടിയ സമ്മാനങ്ങളും മെഡലുകളും പ്രജ്ഞാനന്ദ എസ്.സോമനാഥിന് കാണിച്ചു കൊടുത്തു. ഐഎസ്ആർഒ ശാസ്ത്രജ്ഞർക്കും വരാനിരിക്കുന്ന ഗഗൻയാൻദൗത്യത്തിനും പ്രജ്ഞാനന്ദ ആശംസയറിയിച്ചു.

ശ്രീഹരികോട്ട സന്ദർശിക്കുവാൻ സോമനാഥ് ക്ഷണിച്ചുവെന്നും ഐഎസ്ആർഒ നൽകിയ അംഗീകാരത്തിൽ അഭിമാനമുണ്ടെന്നും പ്രജ്ഞാനന്ദ പറഞ്ഞു. പ്രഗ്യാൻ റോവർ ഉറങ്ങുകയാണെങ്കിലും ഇന്ത്യയുടെ അഭിമാനം ഉയർത്താൻ പ്രജ്ഞാനന്ദ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രജ്ഞാനന്ദ നേടിയ വിജയത്തിൽ അഭിമാനമുണ്ടെന്നും, വൈകാതെ തന്നെ ലോകത്തിലെ ഒന്നാം നമ്പർ താരമായി മാറാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും സോമനാഥ് ആശംസിച്ചു. ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ ആളുകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രജ്ഞാനന്ദ ഐഎസ്ആർഒയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും സോമനാഥ് അറിയിച്ചു.

Related Articles

Latest Articles