ISRO Spy Case
കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ സിബി മാത്യൂസിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ മറിയം റഷീദയും ഫൗസിയ ഹസനും. ഇതുസംബന്ധിച്ച് ഇവർ സമർപ്പിച്ച ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. അതേസമയം ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് നമ്പിനാരായണന്‍ നല്‍കിയ ഹര്‍ജി ഇന്നു കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഇരു ഹര്‍ജികളും പരിഗണിക്കുന്നത്.
സിബിമാത്യൂസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നതിങ്ങനെയാണ്: ചാരക്കേസ് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നുള്ള നിലയില്‍ ഐ.ബിയുടെ നിര്‍ദേശം അനുസരിച്ചാണ് താൻ പ്രവര്‍ത്തിച്ചതെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. മാലി വനിതകളായ ഫൗസിയാ ഹസന്‍റേയും, മറിയം റഷീദയുടേയും മൊഴികളില്‍ നിന്നാണ് ചാരവൃത്തി നടന്നിട്ടുണ്ടെന്നു ഉറപ്പിച്ചത്. ഇവരുടെ നെറ്റ്്വര്‍ക്കുകളും കണ്ടെത്തിയിരുന്നു. ഇവരുമായുള്ള നമ്പിനാരായണന്‍റെ ബന്ധവും ബോധ്യപ്പെട്ടിരുന്നെന്നും സിബിമാത്യൂസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കേസില്‍ ഗൃഢാലോചന നടന്നിട്ടില്ലെന്നാണ് സിബി മാത്യൂസിന്‍റെ വാദം.
എന്നാല്‍ മനപൂര്‍വം സിബി മാത്യൂസ് തന്നെ കേസില്‍ കുടുക്കയായിരുന്നെന്നും, അതുകൊണ്ടു തന്നെ സിബിമാത്യൂസിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് നമ്പി നാരായണന്‍റെ വാദം. മാത്രമല്ല, കേസില്‍ തന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സിബിമാത്യൂസ് ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…