Thursday, October 22, 2026

വീണ്ടും ഞെട്ടിക്കുന്ന പ്രകടനവുമായി ഫഹദ് ഫാസിൽ: രോമാഞ്ചം ഉണർത്തി മാലിക് ട്രെയിലര്‍

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് മാലിക്. ഇപ്പോഴിതാ, ആമസോൺ പ്രൈമിലൂടെ ജൂലൈ 15ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഓഫീഷ്യല്‍ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. വ്യത്യസ്തമാർന്ന വേഷപ്പകർച്ചകൊണ്ട് വീണ്ടും ഞെട്ടിക്കുന്ന ട്രെയ്‌ലറാണ്‌ പുറത്ത് വന്നിരിക്കുന്നത്. കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകൾ ട്രെയിലറിൽ കാണാം.

വമ്പൻ മേയ്ക്ക് ഓവറിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. 55 കാരൻ സുലൈമാൻ മാലിക് ആയി ഫഹദ് നിറയുകയാണ്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനാകുന്ന ചിത്രമെന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. രണ്ട് കാലഘട്ടങ്ങളായാണ് ചിത്രത്തിൽ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. തീരദേശ ജനതയുടെ നായകനാണ് സുലൈമാൻ മാലിക്. സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.‌

ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം എന്ന പ്രത്യകത കൂടിയുണ്ട് മാലിക്കിന്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതല്‍ മുടക്കുള്ള മാലിക് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ഇന്ദ്രൻസ് തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles