lohithadas
മലയാളത്തിലെ എക്കാലത്തേയും നാട്യങ്ങളില്ലാത്ത കഥാകാരനാണ് ലോഹിത ദാസ്. പ്രേക്ഷകമനം പൊള്ളിച്ച സിനിമകൾ മലയാളത്തിനു സമ്മാനിച്ച എ.കെ.ലോഹിതദാസ് ഓർമയായിട്ട് ഇന്നേക്കു 13 വർഷം. വൈകാരിക മുഹൂർത്തങ്ങളേയും മനുഷ്യ ബന്ധങ്ങളേയും കോർത്തിണക്കി കൊണ്ട് അദ്ദേഹം നിരവധി തിരക്കഥകൾ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടുള്ള കാഴ്ചക്കാരന് ലോഹിതദാസിന്റെ സൃഷ്ടികളായി സ്‌ക്രീനിൽ മിന്നി മറഞ്ഞ പല കഥാപാത്രങ്ങളേയും തന്റെ ജീവിതത്തിലേക്ക് ചേർത്തു നിർത്താൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
1955 മേയ് 10-ന് തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത് മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായാണ് ലോഹിതദാസിന്റെ ജനനം. ലോഹി എന്ന് അറിയപ്പെട്ടിരുന്ന ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് കാൽവെച്ചത്. 1986-ൽ തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്ക് വേണ്ടിനാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു.
ശേഷം 1987ൽ സിബി മലയിൽ സംവിധാനം നിർവഹിച്ച ‘തനിയാവർത്തനം’ എന്ന ചിത്രത്തിന് തിരക്കഥ രചനകൊണ്ടാണ് ലോഹിതദാസ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 2007ൽ പുറത്തിറങ്ങിയ ‘നിവേദ്യം’ എന്ന ചിത്രമാണ് ലോഹിതദാസ് അവസാനമായി തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ചിത്രം.
പച്ചയായ മനുഷ്യരുടെ ആത്മസംഘർഷങ്ങളാണ് പലപ്പോഴും അദ്ദേഹം വൈകാരികത ചോരാതെ കുറിച്ചിട്ടത്. മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന്റെ വിയോഗത്തിന്റെ 13 വർഷം തികയുമ്പോഴും കിരീടവും ചെങ്കോലാവുമായി പ്രിയകഥാക്കാരൻ ഇന്നും ഉണ്ടെന്ന് വിശ്വസിക്കാനാണ് പ്രിയപ്പെട്ടവർക്കും പ്രേക്ഷകർക്കും ഇഷ്ടം.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…