മറക്കാനാകാത്ത ഈണങ്ങളും മനോഹരമായ പാട്ടുകളും സമ്മാനിച്ച് പ്രശസ്ത സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ മലയാളക്കരയോട് വിടവാങ്ങീട്ട് ഇന്നേക്ക് 18 വര്‍ഷം.ഒരുപാട് നല്ല ഗാനങ്ങളും,ഈണങ്ങളും നൽകി മലയാളത്തിന്റെ ഒന്നടങ്കം ഹൃദയത്തിൽ വേദന നൽകിക്കൊണ്ടാണ് ആ അനുഗ്രഹീത കലാകാരന്‍ യാത്രയായത്. അമരം, ഭരതം, ഹിസ്‌ഹൈനസ് അബ്ദുള്ള, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ രവീന്ദ്ര സംഗീതത്തിന്റെ മാന്ത്രികത മലയാളികള്‍ അറിഞ്ഞിട്ടുണ്ട്.
ഗാനാലാപനത്തിന്റെ വ്യത്യസ്തതലങ്ങള്‍ നമുക്ക് പരിചിതമാക്കിയ രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ട പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. ചിരിയും കരച്ചിലും നിറഞ്ഞ വൈകാരിക മുഹൂര്‍ത്തങ്ങളില്‍ സന്ദര്‍ഭത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഈണങ്ങള്‍ ഒരുക്കി തലമുറകളെ കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന്‍ മാസ്റ്റര്‍ കോരിത്തരിപ്പിച്ചു. പാട്ടിന്റെ പൂര്‍ണതക്കായി വരികളിലും ആലാപനത്തിലും ഓര്‍ക്കസ്ട്രയിലും സ്വന്തം കയ്യൊപ്പ് ചാര്‍ത്തി.
ശാസ്ത്രീയ സംഗീതത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിച്ച ഭരതത്തിലെ പാട്ടുകള്‍ക്ക് സംസ്ഥാന പുരസ്‌കാരവും ദേശീയ അവാര്‍ഡും ലഭിച്ചു. പ്രകൃതിയുടെ സംഗീതത്തില്‍ ലയിക്കുംപോലെ വിസ്മയിപ്പിക്കുന്ന ഈണങ്ങളായിരുന്നു മാസ്റ്റര്‍ ഒരുക്കിയിരുന്നത്. ഇരുന്നൂറിലേറെ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ടു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…