India

ഇന്ദിര ഗാന്ധിയുടെ അതേരൂപം…നേരിട്ടത് കനത്ത വെല്ലുവിളിയെന്ന് ബോളിവുഡ് താരം; “ബെൽ ബോട്ടം” റിലീസ് ഉടൻ

കോവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബെൽ ബോട്ടം. 80 കളിലെ ഒരു സ്പൈ ത്രില്ലറാണ് ബെൽ ബോട്ടം എന്ന ചിത്രത്തിന്റെ പ്രമേയം. അക്കാലത്ത് ഇന്ത്യയെ ആഞ്ഞടിച്ച വിമാനം ഹൈജാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. റോ ഏജന്റിന്റെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. അക്കാലത്ത് അധികാരത്തിലിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നത് ലാറ ദത്തയാണ്. എന്നാൽ താൻ ചെയ്ത ആ വേഷത്തിന്റെ വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.

ഇത് ഒരു വലിയ ഉത്തരവാദിത്തമായിരുന്നു. ഒരു രാഷ്ട്രീയ വ്യക്തിത്വത്തെ അവതരിപ്പിച്ചതിന് പ്രതികൂല പ്രതികരണങ്ങൾ ധാരാളം ഉണ്ടായതായി അവർ പറഞ്ഞു. എന്നാൽ “എല്ലാവരേയും സന്തോഷിപ്പിക്കുന്നത് അസാധ്യമാണ് … ചിത്രത്തിൽ ഞാൻ അവതരിപ്പിക്കുന്നത് ഒരു ബഹുമുഖ പ്രതിഭയെയാണ്. എനിക്ക് ആദ്യം ഈ വെഷമം ചെയ്യാൻ കഴിയില്ല എന്ന തോന്നിയിരുന്നു. എന്നാൽ ആ രൂപത്തിലേയ്ക്കും കഥാപാത്രത്തിലേക്കും മാറാൻ കഠിന പ്രയത്നം തന്നെ വേണ്ടിവന്നുവെന്നും താരം പറഞ്ഞു. അതേസമയം ചിത്രത്തില്‍ വാണി കപൂര്‍, ഹുമ ഖുറേഷി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബെൽ ബോട്ടത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാൻ അക്ഷയ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കിട്ടിരുന്നു. ചിത്രം ആഗസ്റ്റ് 19 ന് 3 ഡിയിൽ തിയറ്ററുകളിലെത്തുമെന്നാണ് സൂചന. രഞ്ജിത് എം തിവാരിയാണ് ബെൽ ബോട്ടം സംവിധാനം ചെയ്തിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കുവൈത്ത് ദുരന്തം ! മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത്; പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേരും മലയാളികൾ

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത് വന്നു. മരിച്ചവരിൽ 11 മലയാളികളാണ്. ഇവരിൽ…

3 hours ago

വ്യാജ പ്രചാരണങ്ങൾ പാഴായി! ക്രൈസ്തവ സഭകൾ ബിജെപി ക്കൊപ്പം |OTTAPRADAKSHINAM|

മണിപ്പൂരിൽ നടക്കുന്ന അ-ക്ര-മ-ങ്ങ-ൾ-ക്ക് പിന്നിൽ ബിജെപിയോ ആർ എസ്സ് എസ്സോ അല്ലെന്ന് പ്രമുഖ ക്രിസ്ത്യൻ സഭകൾ |BJP| #bjp #modi…

3 hours ago

കുവൈത്ത് തീപിടിത്തം ! നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നത തല യോഗം ചേര്‍ന്നു; വിദേശകാര്യസഹമന്ത്രി കെ വി സിങ് കുവൈത്തിലേക്ക് തിരിച്ചു

ദില്ലി : കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍…

4 hours ago

ജോർജ് സോറോസിന്റെ പണികളൊന്നും ഭാരതത്തിൽ നടക്കില്ല |RP THOUGHTS|

മോദി 3.0 യുടെ 100 ദിവസത്തെ കർമ്മപരിപാടിയിൽ ഇല്ലാത്ത ആ രഹസ്യ അജണ്ട എന്ത്? കാണാൻ പോകുന്നതാണ് വലിയ പൂരം! |RP THOUGHTS|…

4 hours ago

വയനാട് ഉപേക്ഷിക്കാനുള്ള രാഹുലിന്റെ തീരുമാനം ജനങ്ങളോടുള്ള വഞ്ചന !രാഹുൽഗാന്ധിക്കെതിരെ തുറന്നടിച്ച്‌ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : വയനാട് ലോക്സഭ മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് തുറന്നടിച്ച്‌ ബിജെപി സംസ്ഥാന…

5 hours ago

പാലക്കാട് ഇത്തവണ താമര വിരിയുമോ ?

പാലക്കാട് ബിജെപിക്ക് തന്നെ ! കണക്കുകൾ പറയുന്നത് നോക്കാം... #palakad #bjp

5 hours ago