Friday, May 24, 2024
spot_img

ഫഹദ് ഇക്കയ്ക്ക് ജന്മദിന ആശംസകളുമായി അല്ലു അർജുന്റെ പുഷ്പ ടീം; പോസ്റ്റർ കണ്ട് അമ്പരന്ന് താരങ്ങളുടെ ആരാധകർ

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷംമലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നായകൻ അല്ലു അര്‍ജുനും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്.ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുത് ഫഹദ് ഫാസില്‍ ആണ്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ഫഹദിന്റെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ഫഹദിന്റെ ഒരു കണ്ണ് മാത്രം കൊടുത്തിട്ടുള്ള വളരെ വ്യത്യസ്തമായ പോസ്റ്റർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. പോസ്റ്റർ ശ്രദ്ധേയമാവുകയും ചെയ്തു.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത് . ചിത്രത്തിലെ ആദ്യ ഗാനം ഓഗസ്റ്റ് 13ന് റിലീസ് ചെയ്യും. അഞ്ച് ഭാഷകളില്‍ അഞ്ച് ഗായകർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നിവയുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ഗാനം റിലീസ് ചെയ്യുന്നത്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദനയാണ് നായിക ,ചിത്രത്തിൽ ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ഒരുക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം.
മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, ചിത്രത്തിന്റെ എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ് ആണ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്.കൂടാതെ മേക്കപ്പ് നാനി ഭാരതിയാണ്, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത് എന്നിവരുമാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. എന്തായാലും അല്ലു അർജുൻ ആരാധകരും ഫഹദ് ഫാസിൽ ആരാധകരും വലിയ കാത്തിരിപ്പിലാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles