ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി : തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർക്കും തെരഞ്ഞെടുപ്പിൽ വിശ്രമമില്ലാതെ പ്രവർത്തിച്ച കാര്യകർത്താക്കൾക്ക് പ്രവർത്തകർക്ക് അദ്ദേഹം നന്ദി പറഞ്ഞു വാക്കുകൾക്ക് അതീതമാണ് ആ നന്ദിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ചില നന്ദി വാക്കിൽ മാത്രം പുതുക്കാവുന്നതല്ല അവരുടെ സേവനമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു
“നിങ്ങളുടെ സ്‌നേഹത്തിനും ആശിര്‍വാദത്തിനും നന്ദി. ഇന്ന് മംഗളമായൊരു ദിനമാണ്. തുടര്‍ച്ചയായ മൂന്നാം തവണ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോവുകയാണ് ബിജെപി. ജനം എന്നില്‍ വിശ്വസിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണ്.
ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. അവിടെയെല്ലാം വീണ്ടും എന്‍ഡിഎ സീറ്റുകള്‍ തൂത്തുവാരി. തെലങ്കാനയില്‍ ബിജെപി സീറ്റ് വര്‍ധിപ്പിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ വിജയം നേടാനായി
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു. കേരളത്തിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കായി പോരാടി, പീഡനങ്ങള്‍ക്കിടയിലും അവര്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു. കേരളത്തിലെ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് സുരേഷ് ഗോപി വിജയിച്ചത്.” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…