India

അയ്യനെ വണങ്ങാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു എത്തുന്നു ! അനൗദ്യോഗികമായ അന്വേഷണം നടന്നെന്ന് സ്ഥിരീകരിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദർശനം നടത്തുമെന്ന് വിവരം. മെയ് മാസത്തിൽ ഇടവമാസ പൂജയ്ക്ക്‌ രാഷ്‌ട്രപതി ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്. ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യത്തിന് രാഷ്ട്രപതി ഭവന്‍, തിരുവിതാംകൂര്‍ ദേവസ്വത്തെ ബന്ധപ്പെട്ടുവെന്നാണ് വിവരം. നിലയ്ക്കല്‍വരെ ഹെലികോപ്റ്ററില്‍ എത്തിയശേഷം പമ്പയില്‍നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരിക്കുക എന്നാണ് അറിയുന്നത്.

മീനമാസ പൂജ കഴിഞ്ഞ് മാര്‍ച്ചില്‍ പോലീസ് ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. സുരക്ഷാ- താമസ സൗകര്യങ്ങളാണ് പോലീസ് പരിശോധിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ താമസസൗകര്യവും മറ്റുമാണ് അന്വേഷിച്ചത്. പത്തനംതിട്ട ജില്ലാ കളക്ടറും വിവരങ്ങള്‍ തേടിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചു. പമ്പയില്‍നിന്ന് സന്നിധാനംവരെ നടന്നുകയറുമ്പോഴുള്ള ക്രമീകരണങ്ങള്‍ രാഷ്ട്രപതിയുടെ നഴ്‌സിങ് സൂപ്രണ്ട് തേടിയിരുന്നു.

രാഷ്ട്രപതി എന്ന് എത്തുമെന്ന് ഔദ്യോഗികമായി ദേവസ്വം ബോര്‍ഡിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇടവമാസ പൂജയ്ക്കിടെ മേയ് 17-നോട് അടുത്ത് ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടത്താനാണ് ദേവസ്വം ബോര്‍ഡ് നല്‍കിയ നിര്‍ദേശം.അതേസമയം, രാഷ്ട്രപതിയുടെ ദര്‍ശനവുമായി ബന്ധപ്പെട്ട് അനൗദ്യോഗിക അറിയിപ്പാണ് ലഭിച്ചതെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ വ്യക്തമാക്കി.

Anandhu Ajitha

Recent Posts

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

2 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

5 hours ago

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻ‌ഡി‌എ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…

5 hours ago

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം !10 മിനിറ്റിനുള്ളിൽ ഗ്രൗണ്ടിൽ നിന്ന് മടങ്ങി താരം; പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനർജി

കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…

5 hours ago

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…

5 hours ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

23 hours ago