Kerala

വയനാട്ടിൽ നിന്നും ജയിച്ചു പോയ എം പി നിശ്ശബ്ദനായിരുന്നപ്പോൾ രാജ്യസഭയിൽ വയനാടിനുവേണ്ടി ശബ്ദമുയർത്തിയത് ആ മനുഷ്യനായിരുന്നു! സുരേഷ് ഗോപിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ ; കുറിപ്പ് വൈറലാകുന്നു

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ ഇത്രയേറെ ടാർഗറ്റ് ചെയ്തു കൊണ്ടുള്ള വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഇരയായ രാഷ്ട്രീയക്കാരൻ സുരേഷ് ഗോപിയെ പോലെ മറ്റൊരാൾ ഉണ്ടാകില്ല. അദ്ദേഹത്തിനുള്ളിലെ മനുഷ്യസ്നേഹിയെ തിരിച്ചറിയാഞ്ഞിട്ടല്ല, മറിച്ച് നിഷ്കളങ്കരെ ചെളിവാരി എറിയുന്നതാണ് ചിലർക്ക് മനസുഖം. ഇപ്പോൾ വയനാട് ദുരന്തമുഖത്ത് അദ്ദേഹം സന്ദർശനം നടത്തിയില്ലെന്നും വേണ്ട ഇടപെടൽ നടത്തുന്നില്ലെന്നുമൊക്കെയാണ് സമൂഹമാദ്ധ്യമങ്ങളിൽ അടക്കം നടത്തുന്ന ദുഷ്പ്രചരണം. എന്നാൽ സത്യം ഇതൊന്നുമല്ല.

ഇപ്പോൾ സുരേഷ് ഗോപിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ സമൂഹ മാദ്ധ്യമത്തിലൂടെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

പ്രിയപ്പെട്ടവരെ……..
ഈ മനുഷ്യനെ നിങ്ങൾക്കറിയാഞ്ഞിട്ടല്ല……. ചെളി വാരിയെറിയാൻ നിങ്ങൾ വിമർശകർ എന്നും ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്നു…….. അത് നിങ്ങൾ തുടരുക ……..

സത്യം എല്ലാവരും അറിയേണ്ടതുണ്ട്…… വയനാട് ദുരന്തമുണ്ടായപ്പോൾ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അവിടേക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി മണിക്കൂറുകൾക്കകം കേന്ദ്ര സംവിധാനങ്ങളൊക്കെ അവിടെ എത്തിച്ചു. അദ്ദേഹം കടുത്ത പനി ബാധിച്ച് കിടപ്പിലായിരുന്നു. പ്രധാനമന്ത്രി കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യനെ വയനാട് ദുരിതാശ്വാസ ഏകീകരണത്തിന് ചുമതല ഏൽപ്പിച്ചു. മണിക്കൂറുകൾക്കകം കുര്യൻ ജി വയനാടിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുഖ്യമന്ത്രിയും, സ്ഥലം എംപിയും ലോകസഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ദുരന്തം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് ദുരന്ത സ്ഥലത്ത് എത്തിയത്. എന്നിട്ട് ആരും ചോദിച്ചില്ല. മുഖ്യനെവിടെ? രാഹുൽ എവിടെ?(എന്നിട്ട് ഒരു ഫോട്ടോഷൂട്ടും ഒരു മുങ്ങലും) …!

കടുത്ത പനി മൂലം ദില്ലിയിൽ ചികിത്സയിലായിരുന്ന കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപിയെ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. സംസാരിക്കാൻ പോലും പ്രയാസമുള്ള അവസ്ഥയിലായിരുന്നു. അസുഖം മാറി തിരിച്ചെത്തിയാൽ അദ്ദേഹം എല്ലാ സ്ഥലത്തും എത്തും. ദുരന്ത ഭൂമിയിലും…… വയനാട്ടിൽ നിന്നും ജയിച്ചു പോയ എം പി നിശ്ശബ്ദനായിരുന്നപ്പോൾ രാജ്യസഭയിൽ വയനാടിനുവേണ്ടി ശബ്ദമുയർത്തിയത് സുരേഷ് ഗോപിയായിരുന്നു…… പൂർവ്വാധികം ശക്തിയോടെ അസുഖം മാറി അദ്ദേഹം തിരിച്ചു വരും… എന്നും ജനങ്ങളുടെ ദുരിതത്തിലും പ്രയാസങ്ങളിലും, ദുരന്തങ്ങളിലും കൂടെ നിന്നതുകൊണ്ടാണ് 4 ലക്ഷത്തി പന്ത്രണ്ടായിരത്തി മൂന്നൂറ്റിമുപ്പത്താറ് വോട്ട് നേടി മുക്കാൽ ലക്ഷം വോട്ട് നേടി തൃശ്ശൂരിൽ വിജയിച്ചത്. സുരേഷ് ഗോപിയെക്കുറിച്ച് തൃശ്ശൂരുകാർക്കറിയാം. മലയാളികൾക്കറിയാം…… അതുകൊണ്ട് അദ്ദേഹത്തെ വെറുതെ വിടുക… ചേർത്തു നിർത്താൻ അദ്ദേഹത്തിനറിയാം. കരുതലായി …… കാവലായി …….
കരുത്തായി……..
Just Remember that ………

വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ

Anandhu Ajitha

Recent Posts

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

2 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

5 hours ago

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻ‌ഡി‌എ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…

5 hours ago

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം !10 മിനിറ്റിനുള്ളിൽ ഗ്രൗണ്ടിൽ നിന്ന് മടങ്ങി താരം; പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനർജി

കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…

5 hours ago

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…

5 hours ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

23 hours ago