It will happen now! Thiruvananthapuram NDA candidate Rajeev Chandrasekhar has submitted his papers
കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിച്ചു. ഭരണാധികാരി കൂടിയായ കളക്ടർക്കാണ് പത്രിക സമർപ്പിച്ചത്. പേരൂർക്കട ജംഗ്ഷനിൽ നിന്നും വൻ ജനാവലിയുടെ അകമ്പടിയോട് കൂടി റോഡ് ഷോ ആയിട്ടാണ് രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിക്കാൻ എത്തിയത്.
രാജീവ് ചന്ദ്രശേഖറിനോടൊപ്പം കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, വിദേശകാര്യ വിദഗ്ദ്ധൻ ടി പി ശ്രീനിവാസൻ തുടങ്ങിയ പ്രമുഖർ ഉണ്ടായിരുന്നു. പത്രിക സമർപ്പിക്കാനുള്ള ടെപോസിറ്റ് തുക നൽകിയത് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പൗരപ്രതിനിധികളായിരുന്നു. വിവര സാങ്കേതിക വിദ്യാരംഗത്ത് നിന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിനിധികളും വിദ്യാർത്ഥി സംഘടന പ്രതിനിധി, തുടങ്ങിയ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളിൽ നിന്നുമാണ് കെട്ടിവെക്കാനുള്ള തുക രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്.
രാവിലെ 11.15 ആയിരുന്നു പത്രികാ സമർപ്പണത്തിന് നിശ്ചയിക്കുന്ന സമയം. പേരൂർക്കടയിൽ നിന്നും റോഡ് ഷോ ആയി കളക്ടറേറ്റിലെത്തി പതിനൊന്നേ കാലോടുകൂടി പത്രിക സമർപ്പിച്ചു. ബി ജെ പിയുടെ മുതിർന്ന നേതാവായ ഒ രാജഗോപാലടക്കം സന്നീതരായിരുന്നു. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളകുട്ടി, ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തുടങ്ങി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാക്കന്മാരെല്ലാം രാജീവ് ചന്ദ്രശേഖറിനെ കളക്ടറേറ്റിലേക്ക് റോഡ് ഷോയോടൊപ്പം അനുഗമിച്ചിരുന്നു.
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…