International

90 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി! ഡീപ് ഫേക്ക് വീഡിയോ അശ്ലീല വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതിനെതിരെ നടപടിയെടുക്കണം; ലഭിക്കുന്ന തുക പീഡനത്തിന് ഇരയായ സ്ത്രീകളെ പിന്തുണയ്‌ക്കുന്നതിന് വേണ്ടി സംഭാവന ചെയ്യുമെന്ന് ജോർജിയ മെലോണി

തന്റെ ഡീപ് ഫേക് വീഡിയോകൾ അശ്ലീല വെബ്‌സൈറ്റിൽ പ്രചരിച്ചതിന് പിന്നാലെ ഒരു ലക്ഷം യൂറോ (90,89,636 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി. നിലവിൽ 73കാരനായ വയോധികനേയും 40-കാരനായ ഇയാളുടെ മകനേയും ചുറ്റിപ്പറ്റിയാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. ഇരുവർക്കുമെതിരെ അപകീർത്തികുറ്റം ചുമത്തിയതായാണ് റിപ്പോർട്ട്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മെലോണിയുടെ മുഖം മറ്റൊരാളുടെ ശരീരത്തിൽ പതിപ്പിച്ച ശേഷം അശ്ലീല വീഡിയോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. അശ്ലീല വീഡിയോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച സ്മാർട്ട്ഫോൺ ട്രാക്ക് ചെയ്താണ് പ്രതികളെ കണ്ടെത്തിയത്. 2022-ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നതിന് മുൻപാണ് ഈ ഡീപ്‌ഫേക്ക് വീഡിയോ പുറത്ത് വരുന്നത്.

കേസിൽ വരുന്ന ജൂലൈ രണ്ടിന് ജോർജിയ മെലോണി കോടതിയിൽ മൊഴി നൽകും. യുഎസിലെ ഒരു അശ്ലീല വെബ്‌സൈറ്റിലാണ് ഈ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കണ്ടതായും കുറ്റപത്രത്തിൽ പറയുന്നു.

പുരുഷന്മാരിൽ നിന്ന് ചൂഷണത്തിന് ഇരയായ സ്ത്രീകളെ പിന്തുണയ്‌ക്കുന്നതിന് വേണ്ടിയാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ പ്രതീകാത്മകമായി നൽകിയതെന്നും ലഭിക്കുന്ന തുക പീഡനത്തിന് ഇരയായ സ്ത്രീകളെ പിന്തുണയ്‌ക്കുന്നതിന് വേണ്ടി സംഭാവന ചെയ്യുമെന്നും മെലോണി വ്യക്തമാക്കി. ഇരകളാകുന്ന സ്ത്രീകൾ ഒരിക്കലും ഭയപ്പെട്ട് പിന്മാറരുതെന്ന സന്ദേശമാണ് മെലോണിയുടെ ഈ നീക്കത്തിലൂടെ ലഭിക്കുന്നതെന്ന് അവരുടെ അഭിഭാഷകനായ മരിയ ഗിയൂലിയ മരോൻജിയു പറഞ്ഞു.

anaswara baburaj

Recent Posts

വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ ബിജെപിയിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ റാണാഘട്ട്…

16 mins ago

കരമന അഖിൽ വധക്കേസ് !പ്രധാന പ്രതികളായ രണ്ട് പേർ പിടിയിൽ ; ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു

കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അപ്പുവുവെന്ന അഖിലും വിനീത് രാജും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി…

1 hour ago

തൃശ്ശൂരിൽ പോലീസുകാരനെ കാണാതായിട്ട് അഞ്ച് ദിവസം !ഇരുട്ടിൽ തപ്പി പോലീസ്; . മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയ നിലയിൽ

ചാലക്കുടി: തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ പോലീസുകാരനെ കാണാതായ സംഭവത്തിൽ ഇരുട്ടിൽ തപ്പി പോലീസ്. തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ സിപിഒ സലേഷ്…

1 hour ago

ഇന്ത്യയെ വെട്ടിമുറിക്കുകയാണ് കോൺഗ്രസ്‌ ലക്ഷ്യം! രേവന്ത് റെഡ്‌ഡിയെ വാരിയലക്കി സ്മൃതി ഇറാനി |smrithi irani

ഇന്ത്യയെ വെട്ടിമുറിക്കുകയാണ് കോൺഗ്രസ്‌ ലക്ഷ്യം! രേവന്ത് റെഡ്‌ഡിയെ വാരിയലക്കി സ്മൃതി ഇറാനി |smrithi irani

1 hour ago

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

2 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ ! ഏക സിവിൽ കോഡ് സാമൂഹിക പരിഷ്കരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു…

2 hours ago