Cinema

നെറ്റ്ഫ്ലിക്സിൽ ഇത് ഹൊറർക്കാലം!!സിനിമ കണ്ട ഒട്ടനവധിയാളുകൾ ആശുപത്രിയിൽ

ഹൊറർ സിനിമകൾ ഏറെ ഇഷ്ടപ്പെടുന്നവരെ പോലും അസ്വസ്ഥരാക്കുന്ന ഭയാനക സിനിമയുമായി നെറ്റ്ഫ്ളിക്സ് രംഗത്തെത്തിയിരിക്കുകയാണ്. ഭയം ജനിപ്പിക്കുന്ന ത്രില്ലിങ് നിമിഷങ്ങൾ, പ്രകൃത്യാതീത ശക്തികളുടെ വിളയാട്ടം, ആരെയും വേദനിപ്പിക്കുന്ന, അതിജീവനത്തിനായുള്ള പോരാട്ടം, രക്തച്ചൊരിച്ചിൽ എന്നുവേണ്ട ഒരു മനുഷ്യനെ പേടിപ്പിക്കുന്ന ഭീകര സിനിമക്ക് അത്യാവശ്യം വേണ്ട എല്ലാ ചേരുവകളും സമാസമം അരച്ച് ചേർത്താണ് ഈ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് ഈ ചിത്രം കണ്ട് ഭയന്ന് വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

കഠിനമായ തലവേദന, ഇരിപ്പിടത്തിൽ നിന്നെഴുന്നേൽക്കാനാവാതെ കൈകാലുകൾ വിറക്കുക തുടങ്ങിയവ അനുഭവപ്പെട്ടു എന്നാണ് സിനിമ കണ്ടവർ പറയുന്നത്. എന്തൊക്കെ ആണെങ്കിലും ദി സ്ട്രേയ്സ് എന്ന ഈ ബ്രിട്ടീഷ് ഹൊറർ സിനിമ ആരാധകരെ ആകർഷിക്കുക മാത്രമല്ല അവരെ ഏറെ ഭയപ്പെടുത്തുകയും ചെയ്യുന്നു.

ഇംഗ്ലണ്ടിലെ ഒരു ചെറിയ പട്ടണത്തിൽ താമസിക്കുന്ന, മിശ്രവംശീയയായ ഒരു ഡെപ്യുട്ടി ഹെഡ്‌മിസ്ട്രസ്സിന്റെ കഥയാണിത്. ഒരു വെള്ളക്കാരനെ വിവാഹം കഴിച്ച ഇവർ, കറുപ്പ് വംശീയതയുമായി ബന്ധപ്പെട്ടതെല്ലാം ഒഴിവാക്കുന്നതിൽ ദത്തശ്രദ്ധയാണ്. പട്ടണത്തിൽ എത്തുന്ന, ഈ വനിതയെ അറിയുമെന്ന് കരുതുന്ന രണ്ട് അപരിചിതരുടെ സാന്നിദ്ധ്യം അവരെ അസ്വസ്ഥരാക്കുന്നു . പല സാഹചര്യങ്ങളിലും ഈ രണ്ട് പേർ ഇവരുടെ ജീവിതത്തിലെ വിട്ടുമാറാത്ത സാന്നിദ്ധ്യമായി തീരുന്നു.

തുടർന്നുള്ള സംഭവങ്ങൾ വിവരിക്കുന്ന സിനിമയിൽ ഭയം വിതറുന്ന ഒരുപാട് രംഗങ്ങൾ ആണുള്ളത്. അമേരിക്കയിൽ കഴിഞ്ഞ സമ്മർ സീസണിലാണ് ഈ പടം റിലീസ് ആയെങ്കിലും ഇപ്പോഴാണ് ഇത് നെറ്റ്ഫ്ളിക്സിൽ എത്തിയത്. ദുർബല ഹൃദയർക്കുള്ള ചിത്രമല്ല ഇതെന്ന്, ഈ ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു.

പല നിരൂപകരും നല്ലതെന്ന് വാഴ്‌ത്തിയ ഈ ചിത്രത്തിന് റോട്ടൻ ടുമാറ്റൊയിൽ 79 ശതമാനം സ്‌കോർ ആണ് ലഭിച്ചിരിക്കുന്നത്. ലോക സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയം ജനിപ്പിക്കുന്ന സിനിമ എന്നാണ് കണ്ടവർ എല്ലാം ഒരേ വാക്കിൽ പറയുനന്ത്.

കഥാ നായികയുടെ നഷ്ടപ്പെട്ട ഫോൺ ഉപയോഗിച്ച് ഒരാൾ അവരുടെ ജീവിതം നിരീക്ഷിക്കാൻ തുടങ്ങുന്നതോടെയാണ് ഭയാനക രംഗങ്ങൾ ആരംഭിക്കുന്നത്. ഈ സംഭവങ്ങൾ കണ്ടതിനു ശേഷം തന്റെ ഫോൺ കടലിൽ എറിഞ്ഞു കളയാൻ തോന്നി എന്നാണ് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടത്.

ഇതിനു പുറമെ പ്രകൃത്യാതീത ശക്തികളുടെ കഥ പറയുന്ന തായ്വാനീസ് ചിത്രം ഇൻകാന്റേഷനും ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ തകർത്തോടുകയാണ് . തന്റെ കുഞ്ഞിനെ ദുഷ്ടശക്തികളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന യുവതിയായ ഒരമ്മയുടെ കഥയാണിത്. ഒരു കുഗ്രാമം സന്ദർശിക്കുന്നതിനിടയിൽ അമ്മക്ക് ഏല്ക്കേണ്ടി വന്ന ശാപം കുഞ്ഞിനെ പിന്തുടരുകയാണ്. അതിൽ നിന്നും കുഞ്ഞിനെ രക്ഷിക്കുന്നതിനുള്ള അമ്മയുടെ പോരാട്ടങ്ങളുടെ കഥയാണിത് പറയുന്നത്.

Anandhu Ajitha

Recent Posts

ഇറാൻ മുല്ലമാർ ഇനിയും പ്രതിഷേധങ്ങൾക്കെതിരെ വെടിവച്ചാൽ ഉടൻ തിരിച്ചടിയെന്ന് അമേരിക്കയും ഇസ്രായേലും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…

27 minutes ago

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

3 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

3 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

5 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

5 hours ago