പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ആനമല അന്തർ സംസ്ഥാന പാത ഉപരോധിച്ച് ജനകീയ സമരസമിതി. ചാലക്കുടി എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു സമരം. തിങ്കളാഴ്ച വാഴച്ചാലിൽ എത്തുന്ന മന്ത്രി എ കെ ശശീന്ദ്രനെ ആശങ്ക നേരിട്ട് അറിയിക്കുമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.
രാവിലെ 10 മണി മുതലാണ് ചാലക്കുടി ആനമല അന്തർ സംസ്ഥാന പാത ജനകീയ സമരസമിതി ഉപരോധിച്ചത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം എന്ത് വിലകൊടുത്തും തടയുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. ചാലക്കുടി എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു.പറമ്പിക്കുളം വാഴച്ചാൽ എന്നിവിടങ്ങളിലെ വനവാസി മേഖലയിൽ നിന്നുള്ളവരും സമരത്തിൻറെ ഭാഗമായി.
ഉപരോധ സമരത്തെ തുടർന്ന് ടൂറിസ്റ്റുകൾ പ്രതിഷേധവുമായി രംഗത്തെത്തി. സമരം മുൻകൂട്ടി പ്രഖ്യാപിച്ചതാണെന്നായിരുന്നു സമരസമിതി നേതാക്കളുടെയും നാട്ടുകാരുടെയും പ്രതികരണം.നാളെ വാഴച്ചാൽ എത്തുന്ന മന്ത്രി എ കെ ശശീന്ദ്രന് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തുമെന്ന് സമരസമിതി ഭാരവാഹികൾ വ്യക്തമാക്കി.
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…