Health

ഭക്ഷണമാണ്, ജാഗ്രത വേണം! ​വെറും വയറ്റില്‍ കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായആഹാരങ്ങള്‍ ഇവ​

നമ്മള്‍ ചര്‍മ്മ സംരക്ഷണത്തിന്റെ ഭാഗമായും ആരോഗ്യത്തിനായും വെറും വയറ്റില്‍ നിരവധി ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. എന്നാല്‍, എല്ലാ ഭക്ഷണങ്ങളും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. വെറും വയറ്റില്‍ കഴിച്ചാല്‍ ഗുണം ലഭിക്കുന്നതും ഗുണം ലഭിക്കാത്തതുമായി നിരവധി ഭക്ഷണ സാധനങ്ങളുണ്ട്, അവ ഏതെല്ലാമെന്ന് നോക്കാം.

രാവിലെ എഴുന്നേറ്റാല്‍

രാവിലെ എഴുന്നേറ്റാല്‍ നമ്മള്‍ പ്രധാനമായും ചെയ്യേണ്ടത് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക എന്നതാണ്. ശരീരത്തിലെ വിഷമയമായ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനും കുടലെല്ലാം വൃത്തിയാക്കി എടുക്കുന്നതിനും തലവേദന മാറ്റുന്നതിനുമെല്ലാം തന്നെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് സഹായിക്കുന്നുണ്ട്.
നമ്മള്‍ക്ക് നല്ല എനര്‍ജി ലഭിക്കുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും തടി കുറയ്ക്കുന്നതിനും നല്ല ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കുന്നതിനുവരെ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. അതിനാല്‍ രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ഒരിക്കലും മറക്കരുത്.

​പഴങ്ങള്‍​

പഴങ്ങളില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഇവ രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ വിഷങ്ങള്‍ നീക്കം ചെയ്യുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും രാവിലെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് സഹായിക്കുന്നുണ്ട്. കൂടാതെ, വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാല്‍ അതിന്റെ ഗുണം പൂര്‍ണ്ണമായും ലഭിക്കുന്നതിനും ഇത് സഹായിക്കുന്നതാണ്. അതുപോലെ, ഓരോ പഴങ്ങളിലുമുള്ള വിറ്റമിന്‍സും മിനറല്‍സും നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. പഴങ്ങള്‍ കഴിക്കുമ്പോള്‍ രാവിലെ വെറും വയറ്റില്‍ സിട്രിക് പഴങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ അസിഡിറ്റി ഉണ്ടാക്കും.

​നട്‌സും ഡ്രൈ ഫ്രൂട്‌സും​

തലേദിവസം രാത്രി കുതിര്‍ത്ത നട്‌സ് പിറ്റേന്ന് എടുത്ത് കഴിക്കുന്നത്, പ്രത്യേകിച്ച് വെറും വയറ്റില്‍ കഴിക്കുന്നത് ഇതിന്റെ ഗുണങ്ങള്‍ പൂര്‍ണ്ണമായും നിങ്ങള്‍ക്ക് ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് കഴിക്കുന്നതിനും ചില രീതികള്‍ ഉണ്ട്. അമിതമായി കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ, മൂന്നോ നാലോ നട്‌സ് അല്ലെങ്കല്‍ ഡ്രൈ ഫ്രൂട്‌സ് കഴിക്കുന്നതാണ് ഉത്തമം. ഇത്തരത്തില്‍ സ്ഥിരമായി കഴിച്ചാല്‍ നല്ല ചര്‍മ്മ കാന്തി ലഭിക്കുന്നതിനും ശരീരത്തില്‍ അയേണിന്റെ അളവ് കൂടുന്നതിനും ഇത് സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ മാറ്റി എടുക്കുന്നതിനും ശരീരത്തിലേയ്ക്ക് ഫൈബര്‍ കൃത്യമായി എത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

​കഴിക്കാന്‍ പാടില്ലാത്തവ​

രാവിലെ വെറും വയറ്റില്‍ നമ്മള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങള്‍ ഉണ്ട്. അവയാണ് ചായ, കാപ്പി, സിട്രിക് പഴങ്ങള്‍, നല്ല എരിവുള്ള ഭക്ഷണങ്ങള്‍, തണുത്തവെള്ളം, വേവിക്കാത്ത പച്ചക്കറികള്‍ എന്നിവ.
രാവിലെ തന്നെ വെറും വയറ്റില്‍ ചായ, കാപ്പി എന്നിവ കുടിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നുണ്ട്. അതുപോലെ, എരിവുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചാല്‍ അത് വയറ്റില്‍ എരിച്ചിലും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഇതുപോലെ തന്നെയാണ് തണുത്ത വെള്ളവും. തണുത്തവെള്ളം കുടിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

രാവിലെ തന്നെ വേവിക്കാത്ത പച്ചക്കറികള്‍ കഴിക്കുന്നത് വയറ്റില്‍ ദഹിക്കാതെ കിടക്കുന്നതിനും ഇത് വയറുവേദന പോലെയുള്ള മറ്റ് ശാരീരിക അസ്വസ്ഥതകളിലേയ്ക്ക് നയിക്കുകയും ചെയ്യും. സിട്രസ്സ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവയും വെറും വയറ്റില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

​രാവിലെ പ്രഭാത ഭക്ഷണം എപ്പോള്‍ കഴിക്കാം​

രാവിലെ പ്രഭാത ഭക്ഷണം പല്ല് തേച്ച് ഉടനെ തന്നെ കഴിക്കരുത്. നിങ്ങള്‍ എഴുന്നേറ്റ് വരുമ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളം അല്ലെങ്കില്‍ പഴങ്ങള്‍, അല്ലെങ്കില്‍ നട്്സ് എന്നിവ കഴിക്കുന്നവരാണെങ്കില്‍ ഇവ കഴിച്ച് കഴിഞ്ഞ് 15 മുതല്‍ 20 മിനിറ്റ് കഴിഞ്ഞതിന് ശേഷം മാത്രമേ പ്രഭാത ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. ഇതാണ് ദഹനത്തിനും പോഷകങ്ങള്‍ ലഭിക്കുന്നതിനും നല്ലത്.

anaswara baburaj

Recent Posts

കൊച്ചി നഗര മധ്യത്തിലെ ഫ്ലാറ്റിൽ പോലീസിന്റെ മിന്നൽ പരിശോധന ! വന്‍ മയക്കുമരുന്നു ശേഖരവുമായി യുവതി അടക്കമുള്ള ഗുണ്ടാ സംഘം പിടിയിൽ

കൊച്ചി: വന്‍ മയക്കുമരുന്നു ശേഖരവുമായി യുവതി അടക്കമുള്ള ഏഴംഗ ഗുണ്ടാംസംഘം പിടിയിലായി. കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പോലീസും…

7 mins ago

ആറ് മാസം കൊണ്ട് ഒരു ദശലക്ഷം യാത്രാക്കാർ ! കുതിച്ചുയർന്ന് നമോ ഭാരത് ട്രെയിൻ; സുവർണ നേട്ടവുമായി ഇന്ത്യൻ റെയിൽവേ

ദില്ലി : ജനഹൃദയങ്ങളിൽ ഇടംപിടിച്ച് നമോ ഭാരത് ട്രെയിനുകൾ. സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ മാസങ്ങൾ പിന്നിടുമ്പോൾ ഒരു ദശലക്ഷം ആളുകളാണ്…

9 mins ago

കെട്ടടങ്ങാതെ സന്ദേശ് ഖലി!സ്ത്രീകൾ പരാതികൾ പിൻവലിച്ചത് തൃണമൂൽ കോൺഗ്രസിന്റെ സമ്മർദ്ദം മൂലം’; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ

സന്ദേശ് ഖലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. സന്ദേശ് ഖാലിയിലെ സ്ത്രീകൾ പരാതികൾ പിൻവലിച്ചത് തൃണമൂൽ…

14 mins ago

പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകുന്നതിന് പിന്നിൽ കൃത്യമായ അജണ്ട ! കോൺ​ഗ്രസിന് പാകിസ്ഥാനിൽ നിന്ന് ലഭിക്കുന്ന പിന്തുണയിൽ എല്ലാം വ്യക്തം ; രേവന്ത് റെഡ്ഡിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല

ദില്ലി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകുന്നതിന് പിന്നിൽ കോൺ​ഗ്രസിന് കൃത്യമായ…

16 mins ago

പാക് അധീന കശ്മീർ ഭാരതത്തിന്റേത് ! വിവാദ പരാമർശങ്ങൾ നടത്തിയവരുടെ വാ അടപ്പിച്ച് അമിത് ഷാ | amit shah

പാക് അധീന കശ്മീർ ഭാരതത്തിന്റേത് ! വിവാദ പരാമർശങ്ങൾ നടത്തിയവരുടെ വാ അടപ്പിച്ച് അമിത് ഷാ | amit shah

20 mins ago

വിവിധതരം പ്രമേഹങ്ങളും ചികിത്സാരീതികളും

ടൈപ്പ് 2 പ്രമേഹം ഉള്ള രോഗികൾക്ക് ജീവിത ശൈലിയിൽ മാറ്റം വരുത്തി മരുന്നുകൾ ഒഴിവാക്കാൻ സാധിക്കുമോ?

21 mins ago