'It's not awareness, it's a disservice to cervical cancer survivors and those fighting the disease'; Maharashtra legislator demands action against Poonam Panda in fake death report
മുംബൈ: വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ പരാതിയുമായി മഹാരാഷ്ട്ര നിയമസഭാംഗം സത്യജീത് താംബെ. പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ പൂനം പാണ്ഡെയെ മാതൃകയാക്കാൻ ഇടയുണ്ടെന്നും അതുകൊണ്ടുതന്നെ നടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സത്യജീത് പരാതിയിൽ പറയുന്നു.
”സെർവിക്കൽ കാൻസർ ബാധിച്ച് മരിച്ചു എന്ന വാർത്ത പ്രചരിപ്പിക്കുന്നത് രോഗത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള മാർഗമല്ല. ഈ വാർത്ത കേൾക്കുന്ന ഏതൊരാളും സെർവിക്കൽ കാൻസർ എന്ന രോഗത്തെ മറന്ന് നടിയിലേക്ക് ശ്രദ്ധ ചെലുത്തുകയാണ് ചെയ്യുന്നത്. ഇത് രോഗങ്ങളെ അതിജീവിച്ചു വന്നരോടും രോഗത്തിനെതിരെ പോരാടുന്നവരോടും ചെയ്യുന്ന അധമമാണ്” എന്ന് സത്യജീത് താംബെ പറഞ്ഞു.
മരണവാർത്ത പ്രചരിച്ച് ഒരു ദിവസം പിന്നിട്ടപ്പോൾ താൻ മരിച്ചിട്ടില്ലെന്ന വിവരം വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരുന്നു. സെർവിക്കൽ ക്യാൻസറിനെതിരെ അവബോധം സൃഷ്ടിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ബോളിവുഡ് താരങ്ങളും ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. നടിക്കെതിരെ കേസെടുക്കണമെന്നു തന്നെയാണ് എഐസിഡബ്ലുഎയുടെ ആവശ്യം.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…