പാലക്കാട്: ഇനി ആയുധം മഴുവാണെന്ന് പ്രഖ്യാപിച്ച് ഷോര്‍ണൂര്‍ മെറ്റല്‍ ഇന്റസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ്. ഇതവഴി പുതിയ തട്ടകമായ മെറ്റല്‍ ഇന്റസ്ട്രീസിന്റെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് പറയുന്നു.
ആറന്‍മുള കണ്ണാടിയുടേയും ചുണ്ടന്‍ വള്ളത്തിന്റെയും ഒക്കെ മാതൃകയില്‍ കേരള തനിമയുടെ ഭാഗമായി പരശുരാമന്റെ മഴുവും മാറ്റിയെടുക്കുമെന്നാണ് ജേക്കബ് തോമസ് പറയുന്നത്. വീണു കിടക്കുന്ന മരം മുറിക്കാന്‍ കോടാലി മതി, പക്ഷെ മരത്തിന് മുകളില്‍ കയറി കൊമ്പ് വെട്ടാന്‍ മഴു തന്നെ വേണം എന്ന കാര്യത്തില്‍ സംശയമില്ലെന്നും വ്യവസായ സമൂഹങ്ങള്‍ക്ക് വേണ്ടി ഷൊര്‍ണൂരില്‍ സംഘടിപ്പിച്ച ശാക്തീകരണ പരിപാടിയില്‍ ജേക്കബ് തോമസ് പറഞ്ഞു.
കന്യാകുമാരിയില്‍ നിന്ന് ഗോഗര്‍ണ്ണത്തേക്ക് എറിഞ്ഞ് പരശുരാമന്‍ കേരളം സൃഷ്ടിച്ചെന്ന വിശ്വസത്തിന്റെ പിന്‍ബലത്തിലാണ് പരശുരാമ ആക്‌സ് എന്ന പേരില്‍ മഴു വിപണിയിലിറക്കുന്നത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. 100 തരത്തിലുള്ള മഴു പുറത്തിറക്കാനാണ് തീരുമാനം. ഒരു മാസത്തിനകം പരശുരാമ ആക്‌സ് ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…