കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരും അന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസില്‍ ജോളിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
വിഷം ഉള്ളില്‍ ചെന്നുള്ള കൊലപാതകങ്ങളെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ന് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നത്. മെഡിക്കല്‍ കോളജിലെ ന്യൂറോ സര്ജന്മാര് ഫൊറന്‍സിക് സര്ജന്മാര്, ജനല്‍ മെഡിസിന് വിഭാഗം ഡോക്ടര്‍മാര്‍, ന്യൂറോളജി വകുപ്പ് വിദഗ്ധര്‍ തുടങ്ങിയവരും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
കഴിഞ്ഞ ദിവസം ടോം തോമസ് വധക്കേസില്‍ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വടകര ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, ടോം തോമസ് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സിഐ എന്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജോളിയെ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂറോളം തെളിവെടുപ്പ് നടത്തിയാണ് അന്വേഷണ സംഘം മടങ്ങിയത്.
പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ നടന്ന ട്രെയിനപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. അഗർത്തലയിൽനിന്നും…
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയ വൈറൽ ചിത്രം “ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള…
നായിഡുവിനെയും നിതീഷിനെയും ‘ഒതുക്കാൻ’ മോദിയുടെ തന്ത്രം ; പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാൻ ബിജെപി
കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…
ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര് അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…
വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan