മുംബൈ: സുകേഷ് ചന്ദ്രശേഖർ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നാളെ ഹാജരാകണമെന്ന് കാണിച്ച് ദില്ലി പൊലീസ് നോട്ടീസ് അയച്ചു. ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നോട്ടീസ് നൽകിയത്. കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്നുള്ള കണ്ടെത്തിലിനെ തുടര്‍ന്നാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍.
കേസുമായി ബന്ധപ്പെട്ട് നടി ചോദ്യം ചെയ്യാനൊരുങ്ങുന്നത് ഇത് നാലാം തവണയാണ് . കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി നടി ചോദ്യം ചെയ്യലിന് ഹാജരായത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. എന്നാല്‍ താരത്തിന് ഈ കേസുമായി നേരിട്ട് ബന്ധമില്ല. തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്ത് ഉപയോഗിച്ച് സുകേഷ് ബോളിവുഡ് നടിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സ്പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ രവീന്ദ്ര യാദവ് എഎന്‍ഐയോട് അറിയിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. നേരത്തെ ഇതേ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജാക്വിലിന് ഫെര്‍ണാണ്ടസിനെ പ്രതിചേര്‍ത്തിരുന്നു. നടിയുടെ പേരിലുള്ള ഏഴരക്കോടിയുടെ സ്വത്തും ഇ.ഡി. കണ്ടുകെട്ടിയിരുന്നു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…