ജാദവ്പുർ സർവകലാശാല
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ജാദവ്പുർ സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥി സ്വപ്നദിപ് കുണ്ടു ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾ കൂടി അറസ്റ്റിലായി. ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർത്ഥി ദീപ്ശേഖർ ദുട്ട, സോഷ്യോളജി രണ്ടാം വർഷ വിദ്യാർത്ഥി മനോതോഷ് ഘോഷ് എന്നിവരെയാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ, 2022ൽ ഗണിതത്തിൽ ബിരുദാന്തര ബിരുദം പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥി സൗരഭ് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഈ മാസം 22 വരെ കോടതി റിമാൻഡ് ചെയ്തു. പഠനം പൂർത്തിയാക്കിയ ശേഷവും സൗരഭ് മെയിൻ ഹോസ്റ്റലിൽ തുടർന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഇപ്പോൾ അറസ്റ്റിലായ രണ്ട് പേർക്കും റാഗിങ്ങിൽ വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതെ സമയം സ്വപ്നദിപ് ലൈംഗിക അതിക്രമത്തിനിരയായോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
സ്വപ്നദിപിന്റെ പിതാവ് രാംപ്രസാദ് കുണ്ടുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നാദിയ ബാഗുല സ്വദേശിയായ സ്വപ്നദിപ് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മെയിൻ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽനിന്ന് താഴേക്കു വീണത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സീനിയർ വിദ്യാർത്ഥികൾ റാഗിങ് നടത്തി സ്വപ്നദിപിനെ പീഡിപ്പിച്ചതാണെന്ന് പിതാവ് പരാതിയിൽ ആരോപിച്ചിരുന്നു. സ്വപ്നദിപിന്റെ ശരീരത്തിൽ പല സ്ഥലങ്ങളിലും മുറിവുകളുള്ളതായി ഡോക്ടർ ബന്ധുക്കളെ അറിയിച്ചിരുന്നു
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…