jagathy sreekumar 70th birthday
മലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. കൊവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളൊക്കെ ഒഴിവാക്കി കുടുംബത്തോടൊപ്പമാണ് പിറന്നാളാഘോഷം. കൂടാതെ ഈ വർഷം അദ്ദേഹം മലയാള സിനിമയിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നു എന്ന സന്തോഷ വാർത്തയും മകനും ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ എം.ഡിയുമായ രാജ് കുമാർ അറിയിച്ചു.
അതേസമയം അദ്ദേഹത്തിൻ്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്ക് യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക. ആരൊക്കെ വന്നാലും പോയാലും പകരം വയ്ക്കാനില്ലാത്ത വിസ്മയ നടൻ ജഗതി ശ്രീകുമാറിൻ്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ പരസ്യ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ 1400ളം സിനിമകളിലാണ് ജഗതി അഭിനയിച്ചത്. മലയാള സിനിമയില്‍ ഹാസ്യ സാമ്രാട്ട് എന്ന പേര് നേടാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. .അഞ്ച് തവണയാണ് അദ്ദേഹം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായത്. ഇതിന് പുറമെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.
2012ൽ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹം അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. പൂർണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും സിനിമാ ലോകത്തേക്ക് മടങ്ങി എത്തുന്നതിലൂടെ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിൻ്റെ കുടുംബവും ആരാധകരും.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…