Jagdeep Dhankar will be sworn in as the 14th Vice President today; Oath today
ദില്ലി: ജഗദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതി. എൻഡിഎ സ്ഥാനാർത്ഥിയായാണ് വിജയം നേടിയത്. 528 വോട്ടുകൾ നേടിയാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനത്തേക്കെത്തിയത്. അദ്ദേഹത്തിന്റെ എതിരാളിയായ മാർഗരറ്റ് ആൽവയ്‌ക്ക് 182 വോട്ടുകളാണ് ആകെ ലഭിച്ചത്.
ഇരുനൂറ് വോട്ടുകൾ പോലും പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല എന്നത് പ്രതിപക്ഷത്തിന്റെ ഐക്ക്യമില്ലായ്മയുടെ മറ്റൊരു ഉദാഹരണം ആയി മാറി. തിരെഞ്ഞുടുപ്പിൽ 15 വോട്ടുകൾ അസാധുവായിട്ടുണ്ട്. ഇതിൽ കൂടുതലും പ്രതിപക്ഷ വോട്ടുകളാണ് എന്നാണ് വിവരം. വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാനുള്ള മമത ബാനർജിയുടെ തീരുമാനം മറികടന്ന് 2 തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തത് ശ്രദ്ധേയമായി.
2003ലാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു അദ്ദേഹം. ‘കർഷക പുത്രൻ’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ജഗ്ദീപ് ധൻകറെ വിശേഷിപ്പിക്കുന്നത്. 2019 ൽ പശ്ചിമ ബംഗാൾ ഗവർണറായിരുന്നു അദ്ദേഹം.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…