Friday, May 17, 2024
spot_img

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ; ജയം നേടിയത് 528 വോട്ടുകൾക്ക്

ദില്ലി: ജഗദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതി. എൻഡിഎ സ്ഥാനാർത്ഥിയായാണ് വിജയം നേടിയത്. 528 വോട്ടുകൾ നേടിയാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനത്തേക്കെത്തിയത്. അദ്ദേഹത്തിന്റെ എതിരാളിയായ മാർഗരറ്റ് ആൽവയ്‌ക്ക് 182 വോട്ടുകളാണ് ആകെ ലഭിച്ചത്.

ഇരുനൂറ് വോട്ടുകൾ പോലും പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല എന്നത് പ്രതിപക്ഷത്തിന്റെ ഐക്ക്യമില്ലായ്മയുടെ മറ്റൊരു ഉദാഹരണം ആയി മാറി. തിരെഞ്ഞുടുപ്പിൽ 15 വോട്ടുകൾ അസാധുവായിട്ടുണ്ട്. ഇതിൽ കൂടുതലും പ്രതിപക്ഷ വോട്ടുകളാണ് എന്നാണ് വിവരം. വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാനുള്ള മമത ബാനർജിയുടെ തീരുമാനം മറികടന്ന് 2 തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തത് ശ്രദ്ധേയമായി.

2003ലാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു അദ്ദേഹം. ‘കർഷക പുത്രൻ’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ജഗ്ദീപ് ധൻകറെ വിശേഷിപ്പിക്കുന്നത്. 2019 ൽ പശ്ചിമ ബംഗാൾ ഗവർണറായിരുന്നു അദ്ദേഹം.

Related Articles

Latest Articles