ദില്ലി: അഫ്ഗാൻ ജയിലിൽ നിന്ന് താലിബാൻ മോചിപ്പിച്ച ഭീകരർ ഇന്ത്യയിൽ വൻ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. താലിബാൻ ജയിലിൽ നിന്നും മോചിപ്പിച്ച ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ജമ്മു കശ്മീരിൽ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.
ഇതിനായി നൂറോളം ഭീകരർ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട് കിടക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട സൂചനകൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. ചില സമൂഹമാധ്യമ അക്കൗണ്ടുകളിൽ കശ്മീരിനായി നീങ്ങാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതായും ഈ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇതിനോടകം തന്നെ താലിബാനും ജെയ്ഷെ മുഹമ്മദ് മുതിർന്ന നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങൾക്ക് താലിബാൻ എല്ലാവിധ പിന്തുണയും ജെയ്ഷെ മുഹമ്മദ് ഭീകരർക്ക് നൽകിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന ഓരോ ചുവടുവയ്പ്പും പാകിസ്ഥാന് ഗുണം ചെയ്യുന്നതാണെന്നും ഹസ്യാന്വേഷണ ഏജൻസി പുറത്തുവിട്ട വിവരങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഭീകരരെ അഫ്ഗാൻ ജയിലിൽ നിന്ന് മോചിപ്പിച്ചതോടെ താലിബാനും അത് തലവേദനയായി മാറിയിരിക്കുകയാണ്. താലിബാൻ ശരിക്കും വിലകൊടുത്തുവാങ്ങിയതാണ് ഇന്നലെ കാബൂലിലുണ്ടായ സ്ഫോടനം. രാജ്യത്തിന്റെ അധികാരം പിടിച്ചപ്പോൾ നിരവധി ഭീകരരെ ജയിലിൽ നിന്ന് താലിബാൻ മോചിപ്പിച്ചിരുന്നു. അതിൽ ഒരാളായിരുന്നു ഫാറൂഖിയും. ജയിലിൽ നിന്നും രക്ഷപ്പെട്ടതോടെ ഇയാൾ സുരക്ഷിതമായി പാകിസ്ഥാനിലെത്തി, ചാവേർ ആക്രമണങ്ങൾ നടത്താനുളള പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…
ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…
മണിപ്പൂരിനെയും അസമിലെ ബരാക് താഴ്വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…
സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…
വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…
വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…