Tuesday, May 21, 2024
spot_img

ഇന്ത്യൻ വിസയുള്ള നിരവധി അഫ്ഗാൻ പാസ്‌പോർട്ടുകൾ കവർച്ച ചെയ്യപ്പെട്ടു; പിന്നിൽ പാക് ചാരസംഘടനയെന്ന് റിപ്പോർട്ട്

കാബൂൾ: പാകിസ്‌ഥാൻ പിന്തുണയുള്ള ഭീകരസംഘടന കാബൂളിൽ ഇന്ത്യൻ വിസ ഉപയോഗിച്ച് അഫ്ഗാൻ പാസ്‌പോർട്ടുകൾ മോഷ്ടിച്ചതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഒരു സ്വകാര്യ ട്രാവൽ ഏജൻസിയിൽ നിന്നാണ് ഇന്ത്യൻ വിസയുള്ള നിരവധി അഫ്ഗാൻ പാസ്‌പോർട്ടുകൾ കവർച്ച ചെയ്തിരിക്കുന്നത്. അഫ്‌ഗാന്‍ പൗരന്മാര്‍ക്ക്‌ വിസാ നടപടികള്‍ സുഗമമാക്കുന്നതിന്‌ ഇന്ത്യന്‍ എംബസിയുമായി സഹകരിക്കുന്ന ട്രാവല്‍ ഏജന്‍സിയാണിത്‌. അതേസമയം പാക് ചാരസംഘടനയായ ഐ.എസ്‌.ഐയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് വിവരം.

താലിബാന്‍ കാബൂളില്‍ ഭരണം പിടിച്ചതിനു പിന്നാലെ ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. അതിനിടെയാണ്‌ പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെട്ട വിവരം പുറത്തു വരുന്നത്‌. സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തതിന്‌ പിന്നാലെ ഇന്ത്യ ഇ-വിസ നിര്‍ബന്ധമാക്കി. നേരത്തെ അനുവദിച്ച വിസ ഉപയോഗിച്ച്‌ രാജ്യത്ത്‌ പ്രവേശനം അനുവദിക്കില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്‌.

എന്നാൽ എത്ര പാസ്‌പോർട്ടുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് ഇപ്പോഴും പരിശോധിച്ചുവരികയാണ്. വിദേശകാര്യ മന്ത്രാലയവും സുരക്ഷാ ഏജൻസികളും ഇത് പരിശോധിക്കുന്നുണ്ട്. നഷ്ടപ്പെട്ട എല്ലാ പാസ്പോർട്ടുകളിലും ഇന്ത്യൻ വിസകളുണ്ടായിരുന്നു, അവ ഭീകരസംഘങ്ങൾ ദുരുപയോഗംചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ ഇതിനുപിന്നാലെ ഇപ്പോൾ ഇന്ത്യയിലില്ലാത്ത, നേരത്തേ വിസ അനുവദിച്ച എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇന്ത്യ ഇ-വിസ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം അഫ്‌ഗാനിസ്‌ഥാന്റെ അവസ്ഥ ഇപ്പോൾ ദാരുണമാണ്. കഴിഞ്ഞ ദിവസം ഐഎസ് ഭീകരർ നടത്തിയ ഇരട്ട സ്‌ഫോടനത്തിൽ 62 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം. അഫ്ഗാനിൽ നിന്ന് പലായനം ചെയ്യുന്നതിനായി ആയിരക്കണക്കിന് ആളുകൾ വിമാനത്താവളത്തിന് മുകളിൽ തിങ്ങിനിറഞ്ഞിരിക്കുമ്പോഴാണ് സ്‌ഫോടനം നടന്നത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് സമീപവും, ഒരു ഹോട്ടലിന് തൊട്ടുമുന്നിലുമായിരുന്നു സ്‌ഫോടനം നടന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles