ദില്ലി: ജെയ്ഷ് ഇ മുഹമ്മദിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ സുരക്ഷാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. കശ്മീരിലെ പുല്‍വാമ സ്വദേശികളായ തന്‍വീര്‍(29), ബില്ലാല്‍ മിര്‍(23) എന്നിവരാണ് അറസ്റ്റിലായത്. ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയിലെ ഉന്നതരുമായി ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. ഇരുവരേയും ജമ്മുവിലെ കോട്ട് ഭല്‍വാല്ഡ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇവരെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയിലും ഹാജരാക്കിയിരുന്നു. സമാന കേസുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റിലായ സജ്ജാദ് അഹമ്മദ് ഇവരുമായി വാട്‌സ് ആപ്പിലൂടെ നിരന്തരം സമ്പര്‍ക്കം നടത്തിയിരുന്നതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന് വേണ്ടി ആളുകളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു അറസ്റ്റിലായവരുടെ പ്രധാന ദൗത്യം.എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…