ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി സംസ്ഥാന സർക്കാരിന്റെ മസാലബോണ്ട് വിജയകരമായി വിറ്റഴിക്കാൻ കഴിഞ്ഞതിന്റെ ആഘോഷം മേയ് 17-ന് ലണ്ടനിൽ നടക്കും. പത്തുദിവസത്തെ യൂറോപ്യൻ പര്യടനത്തിനായി എട്ടിന് പുറപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യൻ രൂപയിൽ വിദേശത്ത് ഇറക്കുന്ന കടപ്പത്രമായ മസാലബോണ്ടുവഴി 2650 കോടി സമാഹരിക്കാനാണ് കിഫ്ബിക്ക് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 2150 കോടി സമാഹരിച്ചു. ഇതിന്റെ വിജയാഘോഷമാണ് ലണ്ടനിൽ സംഘടിപ്പിക്കുന്നത്.മന്ത്രി തോമസ് ഐസക്കും കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാമും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സിങ്കപ്പൂർ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോണ്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ യാത്ര. ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും ഒപ്പമുണ്ടാകും.ഒമ്പതുമുതൽ 11 വരെയാണ് നെതർലൻഡ്സിലെ പരിപാടികൾ. പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് അവിടത്തെ മാതൃക പരിചയപ്പെടുകയാണ് പ്രധാനം. ഇത് കുട്ടനാട്ടിലും മറ്റും പ്രയോജനപ്പെടുത്താനാവുമോയെന്നാണ് അന്വേഷിക്കുന്നത്.
യു.എൻ.ഇ.പി.യുടെ റൂം ഫോർ റിവർ പ്രോജക്ടുമായി ബന്ധപ്പെട്ട് നെതർലൻഡ്‌സിലെ നൂർവാർഡ് മേഖലയും സംഘം സന്ദർശിക്കും.നെതർലൻഡ്‌സ് വാട്ടർമാനേജ്‌മെന്റ് മന്ത്രിയുമായും സംഘം ചർച്ച ചെയ്യും.13 മുതൽ 15 വരെ ജനീവയിൽ നടക്കുന്ന യു.എൻ. വേൾഡ് റീകൺസ്ട്രക്‌ഷൻ കോൺഫറൻസിലും സംഘം പങ്കെടുക്കും. റവന്യൂ സെക്രട്ടറി ഡോ. വി.വേണു, ദുരന്തനിവാരണ അതോറിറ്റി മെമ്പർസെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവരും ഒപ്പമുണ്ടാകും.16-ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാരീസിലെ മലയാളി സംഘടനകളുമായി ചർച്ച നടത്തും. 17-ന് മസാലബോണ്ടുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുശേഷം 18-ന് മടങ്ങും.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…