ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മു കശ്മീരിനെ പഴയ നിലയിലേക്കു തന്നെ കൊണ്ടുവരണമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി നിലപാടു വ്യക്തമാക്കിയത്.
കശ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടുവരണമെന്ന മെഹ്ബൂബയുടെ നിലപാട് പ്രത്യക്ഷമായി തന്നെ ദേശീയപതാകയെ ആക്ഷേപിക്കുന്നതാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു കൃത്യമായ ഭരണഘടനാ പ്രക്രിയയ്ക്കു ശേഷമാണ്.
പാർലമെന്റിന്റെ രണ്ട് സഭകളും ഭൂരിപക്ഷത്തോടെ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചെറിയ പ്രശ്നങ്ങൾക്കു പോലും ബിജെപിയെ വിമർശിക്കുന്ന പ്രതിപക്ഷ പാർട്ടികൾ ദേശീയപതാകയോട് അനാദരവ് കാണിച്ച മെഹ്ബൂബയ്ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികൾ കാപട്യവും ഇരട്ടത്താപ്പുമാണെന്നും അദ്ദേഹം ആരോപിച്ചു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…