NATIONAL NEWS

ജമ്മുകശ്മീരിൽ സുരക്ഷാ ഏകോപനത്തിന് സി.ആർ.പി.എഫിന്റേയും പൊലീസിന്റേയും അടിയന്തിര യോഗം വിളിച്ച് ലഫ്.ഗവർണർ മനോജ് സിൻഹ;സാധാരണക്കാർക്ക് നേരെയുള്ള ഭീകരാക്രമണം തടയുക പ്രഥമദൗത്യം|Jammu Kashmir Lieutenant Governor Manoj Sinha calls meeting of CRPF and police for security coordination

ശ്രീനഗർ: സാധാരണക്കാർക്ക് നേരെയുള്ള ഭീകരാക്രമണം ജമ്മുകശ്മീരിൽ വർധിച്ച സാഹചര്യത്തിൽ സുരക്ഷാ ഏകോപനത്തിന് അടിയന്തിര യോഗം വിളിച്ച് ലഫ്.ഗവർണർ മനോജ് സിൻഹ. യോഗത്തി ലേക്ക് ജമ്മുകശ്മീർ സി.ആർ.പി.എഫ്, പോലീസ് ഉന്നത ഉദ്യോഗസ്ഥരെയാണ് വിളിച്ചിരി ക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് പ്രാദേശിക പോലീസുദ്ദ്യോഗസ്ഥരെയാണ് ഭീകരർ കൊലപ്പെടുത്തിയത്. ഒരുമാസത്തിനിടെ സാധാരണക്കാരായ 11 പേരും ഭീകരാക്രമണത്തിനിരയായി. കഴിഞ്ഞയാഴ്ച 29 വയസ്സുകാരനായ തൻസീഫ് അഹമ്മദ് വാനിയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ശ്രീനഗറിലെ ബാതാമാലൂ മേഖലയിലാണ് ഭീകരാ ക്രമണം നടന്നത്. സേനയുടെ ഭാഗമായിട്ട് രണ്ടു വർഷം മാത്രമായ വാനിയെ ലക്ഷ്യമിട്ടത് സാധാരണക്കാരെ ഭീതിയിലാഴ്‌ത്താനാണെന്നാണ് പോലീസ് ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞത്.

ഒരു ഭാഗത്ത് ഭീകരരെ ഫലപ്രദമായി നേരിടുന്ന സൈന്യം നുഴഞ്ഞുകയറ്റം ശക്തമായി തടയുകയാണ്. 200 ലേറെ ഭീകരരെ രണ്ടു വർഷത്തിനകം വധിക്കാൻ സാധിച്ചതും സി.ആർ.പി.എഫ് ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി അമിത് ഷായുടെ യാത്രയുടെ ഭാഗമായും ഗ്രാമീണമേഖലയിലടക്കം പോലീസിന്റേയും സുരക്ഷാ സേനകളുടേയും ജാഗ്രത വർദ്ധിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ശൈത്യമാസങ്ങളിൽ ഭീകരർ ജമ്മുകശ്മീരിൽ എത്താതിരിക്കാനുള്ള തന്ത്രപരമായ നീക്കമാണ് പോലീസ് നടത്തുന്നത്.

admin

Recent Posts

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

8 mins ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

20 mins ago

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

46 mins ago

എന്തുകൊണ്ട് തോറ്റു? ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതിന്റെ കാരണം കണ്ടെത്താൻ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ…

52 mins ago

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

9 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

9 hours ago