Malaika Arora
ബോളിവുഡ് നടിയും അവതാരകയും മോഡലും ഫിറ്റ്നസ് ഫ്രീക്കുമാണ് മലൈക അറോറ. ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്ക്ക് വരെ വെല്ലുവിളിയാണ് 48കാരിയായ മലൈക. സോഷ്യല് മീഡിയയില് സജ്ജീവമായ മലൈകയ്ക്ക് ആരാധകരും ഏറെയാണ്. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല് മീഡിയയില് ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന് ചിത്രങ്ങളാണ് സൈബര് ലോകത്ത് വൈറലാകുന്നത്.
സെലിബ്രിറ്റി ഡിസൈൻ മനീഷ് മൽഹോത്രയുടെ സാരിയിലാണ് മലൈക ഇത്തവണ തിളങ്ങിയത്. ലെമൺ ഗ്രീൻ നിറത്തിലുള്ള സാരിയില് അതിമനോഹരിയായിരിക്കുകയാണ് മലൈക. ചിത്രങ്ങള് താരം തന്റെ ഇന്സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
മനീഷ് എത്നിക് വെയർ കളക്ഷനിൽ നിന്നുള്ളതാണ് ഈ ഷീർ–ഷിഫോൺ സാരി. ഗോൾഡനും നീലയും നിറങ്ങളിലുള്ള സീക്വിൻ ബോർഡറാണു സാരിക്കുള്ളത്. പല്ലുവിൽ പലനിറങ്ങളിലുള്ള ടാസിൽസാണ് സാരിയുടെ പ്രത്യേകത.
മൾട്ടി കളർ ഹെവി എംബ്രോയ്ഡറിയുള്ള ബാക്ലസ് ബ്ലൗസാണ് താരം പെയർ ചെയ്തത്. പച്ചനിറത്തിലുള്ള ആക്സസറീസ് ആണ് ഒപ്പം ധരിച്ചത്. ചാന്ദ്നി പ്രകാശ് ആണു താരത്തെ സ്റ്റൈൽ ചെയ്തത്.
ദീപാവലിയോട് അനുബന്ധിച്ച് അനിൽ കപൂറിന്റെ വീട്ടിൽ സംഘടിപ്പിച്ച ആഘോഷത്തിൽ മനീഷ് ഒരുക്കിയ പിങ്ക് സാറ്റിൻ സാരിയിലായിരുന്നു മലൈക തിളങ്ങിയത്. കാമുകന് അർജുൻ കപൂറിനൊപ്പമാണ് താരം എത്തിയത്.
റാണി പിങ്ക് നിറത്തിലുള്ള സാരിയും ഷാംപെയ്ൻ ഗ്രീൻ കളറിലുള്ള ബ്രാലെറ്റുമാണ് മലൈക ധരിച്ചത്. തിളങ്ങുന്ന എംബ്രോയ്ഡറി വർക്കുകളോടെയുള്ള ബോർഡറാണ് സാരിയുടെ പ്രത്യേകത. സാരിക്ക് ചേരുന്ന പിങ്ക് നിറത്തിലുള്ള വളകൾ കൈനിറയെ താരം അണിഞ്ഞിരുന്നു. മുടി പുറകിൽ വട്ടത്തിൽ കെട്ടി വച്ച് ചുവപ്പു പൂക്കൾ ചൂടിയത് ട്രഡീഷണൽ ടച്ച് നൽകി. കറുപ്പ് നിറത്തിലുള്ള കുർത്ത ധരിച്ചാണ് അർജുൻ കപൂർ എത്തിയത്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…