Vizhinjam-drug-seized-case-nia-conduct-raid-in-chennai
ലഷ്കർ-ഇ-തൊയ്ബ, ടിആർഎസ് കമാൻഡർമാർ ഇന്ത്യയിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്ന് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ റെയ്ഡുകൾ നടത്തി. റെയ്ഡിൽ നിരവധി രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഈ കേസിൽ 4 പേർ നേരത്തെ അറസ്റ്റിലായിരുന്നു.
ലഷ്കറെ ത്വയ്ബ, ടിആർഎസ് കമാൻഡർമാരായ സജ്ജാദ് ഗുൽ, സലിം റഹ്മാനി എന്ന അബുസാദ്, സൈഫുള്ള സാജിദ് ജാട്ട് എന്നിവർ ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് അവരെ തീവ്രവാദ സംഘടനയിൽ ഉൾപ്പെടുത്തുകയും അവരിലൂടെ ജമ്മു കാശ്മീർ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്നതായിരുന്നു ഈ ഭീകര കമാൻഡർമാരുടെ ലക്ഷ്യമെന്ന് എന്ഐഎ വ്യക്തമാക്കി.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…