Sunday, May 12, 2024
spot_img

കശ്മീരിലെ യുവാക്കളെ ലഷ്‌കര്‍ ഇ തോയ്ബ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്ത കേസില്‍ എന്‍ഐഎ റൈഡ് നടത്തി

ലഷ്‌കർ-ഇ-തൊയ്ബ, ടിആർഎസ് കമാൻഡർമാർ ഇന്ത്യയിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്ന് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ റെയ്ഡുകൾ നടത്തി. റെയ്ഡിൽ നിരവധി രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഈ കേസിൽ 4 പേർ നേരത്തെ അറസ്റ്റിലായിരുന്നു.

ലഷ്‌കറെ ത്വയ്ബ, ടിആർഎസ് കമാൻഡർമാരായ സജ്ജാദ് ഗുൽ, സലിം റഹ്മാനി എന്ന അബുസാദ്, സൈഫുള്ള സാജിദ് ജാട്ട് എന്നിവർ ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് അവരെ തീവ്രവാദ സംഘടനയിൽ ഉൾപ്പെടുത്തുകയും അവരിലൂടെ ജമ്മു കാശ്മീർ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്നതായിരുന്നു ഈ ഭീകര കമാൻഡർമാരുടെ ലക്ഷ്യമെന്ന് എന്‍ഐഎ വ്യക്തമാക്കി.

Related Articles

Latest Articles