തിരുവനന്തപുരം: പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സി.കെ.നാണു അധ്യക്ഷനായ ജനതാദള്‍ എസ് കേരളഘടകം പിരിച്ചു വിട്ടു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. സി.കെ.നാണുവിന് പകരം മാത്യു ടി തോമസ് അധ്യക്ഷനായി താത്കാലിക അഡ്‌ഹോക്ക് കമ്മിറ്റിക്ക് പാര്‍ട്ടിയുടെ നടത്തിപ്പ് ചുമതല നല്‍കിയിട്ടുണ്ട്.
മാത്യു ടി തോമസ് അധ്യക്ഷനും ജോസ് തെറ്റയില്‍ ഉപാധ്യക്ഷനുമായ കമ്മിറ്റിയില്‍ സി കെ നാണുവിന് ഒരു പദവിയുമില്ല. സംസ്ഥാന-ജില്ലാ ഭാരവാഹികളെ നിശ്ചയിക്കുന്നതിലടക്കം നാണു കോര്‍ കമ്മിറ്റിയുമായി ആലോചിക്കാതെ ഏകപക്ഷീയ തീരുമാനങ്ങള്‍ എടുത്ത് പാര്‍ട്ടിയെ ദുര്‍ബലപ്പടുത്തിയെന്ന് എച്ച് ഡി ദേവഗൗഡ പറഞ്ഞു.
നാണുവിനെതിരെ മാത്യു ടി തോമസ് വിഭാഗം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ തീരുമാനമെടുത്തത് എന്നാണ് സൂചന. ലോക്താന്ത്രിക് ജനതാദള്ളുമായുള്ള ലയനത്തിന് ദേവഗൗഡ പച്ചക്കൊടി കാട്ടിയിട്ടും പാര്‍ട്ടിയിലെ ചേരിപോരിനെ തുടര്‍ന്ന് അതു സാധ്യമായിരുന്നില്ല.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…