ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതേ സുഗയെ തെരഞ്ഞെടുത്തു. മുഖ്യ ക്യാബിനറ്റ് സെക്രട്ടറിയായുള്ള പ്രവൃത്തി പരിചയവുമായാണ് യോഷിഹിതെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച്ചയാണ് സുഗോയെ പാര്‍ട്ടിത്തലവനായി തെരഞ്ഞെടുത്തിരുന്നു. 534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഇന്ന് നടന്ന പാര്‍ലമെന്ററി വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടിയാണ് യോഷിഹിതെ സുഗ പ്രധാനമന്ത്രിയായത്.
ദീര്‍ഘകാലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ കഴിഞ്ഞ മാസം അനാരോഗ്യം കാരണമാണ് ഔദ്യോഗിക പദവി ഒഴിയാന്‍ തീരുമാനിച്ചത്. 2007 മുതല്‍ മൂന്ന് ഭരണ കാലാവധിയാണ് ഷിന്‍സോ ആബെ ജപ്പാനെ നയിച്ചത്. ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സുഗ വ്യക്തമാക്കി.
പുതുതായി സ്ഥാനമേറ്റ പ്രധാനമന്ത്രി യോഷിഹിതോ സുഗയ്ക്ക് നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ജപ്പാനുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാനും പുതിയ ഉയരങ്ങളിലെത്തിക്കാനും സുഗയ്ക്ക് കഴിയട്ടേയെന്ന് പ്രധാനമന്ത്രി ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.
Twitter tweet: https://twitter.com/narendramodi/status/1306103807332540417
ജപ്പാന്റെ തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രധാനമന്ത്രി യൂഷിഹിതോ സുഗയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇന്ത്യയും ജപ്പാനും നിലവില്‍ കൈകോര്‍ത്തിരിക്കുന്ന തന്ത്രപരമായ മേഖലയിലേയും ആഗോളതലത്തിലേയും പുതിയ ഉയരങ്ങള്‍ താണ്ടാനാകട്ടെ’ പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു
അറിയാത്ത കാര്യങ്ങൾ മിണ്ടരുത് ! വാസ്തവമെന്തെന്നറിയാതെ തള്ളി മറിക്കുന്നത് നിർത്തണം. മുഖ്യമന്ത്രി പിണറായി വിജയനെ വാരിയലക്കി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി…
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…
ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…
ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…