ദില്ലി: അടുത്ത 5 വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 3.2 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നതായി അറിയിച്ച് ഭാരതപ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിതയുമായുള്ള ഇന്ത്യ – ജപ്പാൻ ഉച്ചകോടിക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ആറു കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. ‘ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നാണ് ജപ്പാൻ. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ജപ്പാൻ ‘ഒരു ടീം-ഒരു പദ്ധതി’ ആയി പ്രവർത്തിക്കുന്നു. ഇന്ത്യ-ജപ്പാൻ സാമ്പത്തിക പങ്കാളിത്തത്തിൽ വളരെയേറെ പുരോഗതി ഉണ്ടായിട്ടുണ്ട്. കിഷിദ ഇന്ത്യയുടെ സുഹൃത്താണ്. കിഷിദ ജപ്പാൻ വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തോട് ഇടപഴകാൻ അവസരം ലഭിച്ചിരുന്നു.’- പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇതാദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. നിലവിൽ 1455 ജാപ്പനീസ് കമ്പനികളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ, മെട്രോ പദ്ധതികൾ, ദില്ലി-മുംബൈ വ്യാവസായിക ഇടനാഴി തുടങ്ങി ജാപ്പനീസ് സഹായത്തോടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളാണ് ഇന്ത്യയിൽ നടന്നുവരുന്നത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…