NATIONAL NEWS

‘മണ്ണടിഞ്ഞിട്ടും വിവാദമൊഴിയാതെ’ ; ജയലളിതയുടെ മരണത്തിലും ചികിത്സയിലും ദുരൂഹതകൾ

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല. ജെ അറുമുഖം കമ്മീഷൻ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശശികല നിഷേധിച്ചു. ജയലളിതയെ വിദേശത്ത് കൊണ്ടു പോയി ചികിത്സിക്കുന്നത് താൻ തടയാൻ ശ്രമിച്ചിട്ടില്ലെന്നും ചികിത്സാകാര്യങ്ങളെല്ലാം മെഡിക്കൽ സംഘത്തിന്‍റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും അതിൽ ഇടപെടാൻ താൻ വൈദ്യശാസ്ത്രം പഠിച്ചയാളല്ലഎന്നും തന്നെ രാഷ്ട്രീയത്തിൽ നിന്നും പുറത്താക്കാൻ ജയലളിതയുടെ മരണം ഉപയോഗിക്കുന്നത് നീചമാണെന്നും ശശികല വ്യക്തമാക്കി. അതേസമയം നിയമോപദേശം കിട്ടിയ ശേഷം അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിൽ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ഡിഎംകെ സര്‍ക്കാരിൻ്റെ നിലപാട്.

ജയലളിതയുടെ മരണത്തിൽ വലിയ ദുരൂഹതകൾ ആരോപിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും എഐഎഡിഎംകെയിൽ ഇതൊന്നും വിഷയമല്ല എന്നതാണ് രസകരം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി അടിയാണ് ഇപ്പോൾ പാര്‍ട്ടിയിൽ നടക്കുന്നത്. ഇന്നലെ ചെന്നൈയിൽ തമിഴ്നാട് നിയമസഭ ചേർന്നയുടൻ ആർ.പി.ഉദയകുമാറിനെ പ്രതിപക്ഷ ഉപനേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെ എംൽഎമാർ ശബ്ദമുയർത്തിയിരുന്നു.

പാർട്ടിയിൽ നിന്നും പുറത്താക്കിയ വിമതനേതാവ് ഒ.പനീർശെൽവത്തെ പ്രതിപക്ഷ ഉപനേതാവിന്‍റെ കസേരയിൽ ഇരിക്കാൻ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ചോദ്യോത്തര വേള കഴിഞ്ഞതിന് ശേഷം വിഷയം പരിഗണിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ബഹളം തുടർന്നതോടെ പ്രതിപക്ഷനേതാവിനേയും എംഎൽഎമാരേയും പുറത്താക്കാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡിന് നിർദേശം നൽകുകയായിരുന്നു. സഭയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

സഭാ ചട്ടങ്ങൾ പാലിക്കാതെ സ്പീക്കർ പ്രതിപക്ഷത്തിനെതിരായി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് രാവിലെ കറുത്ത കുപ്പായങ്ങളിട്ട് എടപ്പാടിയും എംഎൽഎമാരും വള്ളുവർകോട്ടത്ത് സമരത്തിനെത്തി. വൻ പൊലീസ് സംഘമെത്തി പ്രതിപക്ഷനേതാവിനേയും സംഘത്തേയും അറസ്റ്റ് ചെയ്ത് നീക്കി. ചെന്നൈ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയിൽ തടങ്കൽ കസ്റ്റഡിയിലാണ് എടപ്പാടിയും എംഎൽഎമാരും ഇപ്പോഴുള്ളത്. അണ്ണാ ഡിഎംകെ പ്രവർത്തകർ അഭിവാദ്യവുമായി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കെയാണ്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

1 minute ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

44 minutes ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

49 minutes ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

2 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

2 hours ago

സിഡ്‌നി ആക്രമണം: ഭീകരന്റെ യാത്രാ വിവരങ്ങൾ പുറത്ത് ! SIDNEY ATTACK

കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…

4 hours ago