Jayaram
നടൻ ജയറാമിന് കോവിഡ് (Covid) സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറുകയോ, ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധിക്കണമെന്നും ജയറാം ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ചിരിക്കുന്നത്.
മഹാമാരി സമൂഹത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലെന്നതിന് ഒരു ഓര്‍മപ്പെടുത്തലാണ് ഇതെന്ന് ജയറാം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും താരം കുറിച്ചു. താന്‍ ശുശ്രൂഷകള്‍ ആരംഭിച്ചെന്നും എല്ലാവരെയും പെട്ടെന്ന് തന്നെ നേരില്‍ കാണാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും താരം കൂട്ടിച്ചേർത്തു.
രണ്ട് ദിവസം മുൻപ് നടൻ ദുൽഖർ സൽമാൻ കോവിഡ് സ്ഥിരീകരിച്ചിരിന്നു. രോഗബാധിതനായ വിവരം താരം തന്നെയാണ് ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുൽഖർ വീട്ടിൽ ക്വാറൻറൈനിലാണ്.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…
മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
മുടങ്ങിക്കിടക്കുന്ന സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇത് മികച്ച സമയം ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി സംസാരിക്കുന്നു I PALKULANGARA…
ജീവിതത്തിൽ കുറുക്കുവഴികളിലൂടെ നേടുന്ന വിജയം താൽക്കാലികം മാത്രമായിരിക്കും. കഠിനാധ്വാനത്തിലൂടെയും സത്യസന്ധമായ മാർഗ്ഗത്തിലൂടെയും നേടിയെടുക്കുന്ന വിജയത്തിനാണ് നിലനിൽപ്പുള്ളത്.ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന വളരെ…