13-shot-at-in-subway-station-in-new-york-cops-say-no-active-explosives
ലക്‌നൗ: ഉത്തർപ്രദേശിൽ ഗോരഖ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പട്ടാപ്പകൽ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. ബിഹാർ സ്വദേശിയായ ദിൽഷാദ് ഹുസൈനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഗോരഖ്പൂർ കളക്ട്രേറ്റിനു സമീപത്തെ കോടതി പരസരത്തുവെച്ചായിരുന്നു സംഭവം.
സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തിപ്പുകാരനായിരുന്നു ദിൽഷാദ്. ഇയാൾ 2020 ഫെബ്രുവരിയിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ വീടിനു സമീപത്തായിരുന്നു ഇയാളുടെ വർക്ക് ഷോപ്പ്. ഇരയുടെ പിതാവിന്റെ പരാതി പ്രകാരം മാർച്ച് 12 ന് പ്രതിയെ ഹൈദരാബാദിൽ നിന്നും പിടികൂടി. എന്നാൽ അന്ന് പ്രതിയെ കോടതി റിമാൻഡ് ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.
ഇതേതുടർന്ന് കേസിന്റെ വിചാരണയ്ക്കായി കോടതിയിൽ എത്തിയതായിരുന്നു ദിൽഷാദ്. പെൺകുട്ടിയുടെ പിതാവും കോടതിയിൽ എത്തിയിരുന്നു. കോടതിയുടെ ഗേറ്റിനു പുറത്തുവെച്ച് ദിൽഷാദിനെ കണ്ടപ്പോൾ പെൺകുട്ടിയുടെ പിതാവ് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദിൽഷാദിന്റെ തലയ്ക്കാണ് വെടിയേറ്റത്. സംഭവസ്ഥലത്തുവെച്ച് ദിൽഷാദ് മരിച്ചു. മുൻ ബി എസ് എഫ് ജവാനാണ് പെൺകുട്ടിയുടെ പിതാവ്.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…