Categories: International

ക്വിൻക്വിനാ രീതി പ്രാവർത്തികം. ഫ്രാൻസിനെ ഇനി കാസ്റ്റക്സ് നയിക്കും

പാരിസ്: പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ രാജിവച്ചു. പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വേണ്ടത്ര മികവ് പ്രകടിപ്പിക്കാൻ കഴിയാതെപോയതാണ് പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നിലെന്നാണ് സൂചന. സർക്കാരിന്റെ രാജി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫിലിപ്പെയ്ക്ക് പകരം സെന്റർ റൈറ്റ് മേയർ ജീൻ കാസ്റ്റെക്സ് പുതിയ മന്ത്രിസഭയെ നയിക്കും. പ്രസിഡന്റിനേക്കാൾ ജനപ്രീതിയുള്ള നേതാവെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന ആളാണ് ഫിലിപ്പെ എങ്കിലും കഴിഞ്ഞയാഴ്ച നടന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ഫലമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഇന്നലെയാണ് ഫിലിപ്പെ, മാക്രോണിനെ സന്ദർശിച്ച് രാജിസന്നദ്ധത അറിയിച്ചത്. 2017 മേയ് 15നാണ് സെന്റർ റൈറ്റ് റിപ്പബ്ളിക്കൻ മേയറായ എഡ്വേർഡ് ഫിലിപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.

കുറച്ചുനാളുകളായി ഫ്രഞ്ച് സർക്കാരിൽ മന്ത്രിസഭ പുനസംഘടന നടക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം, അഞ്ചുവർഷത്തേക്ക് അധികാരമേൽക്കുന്ന മന്ത്രിസഭയിൽ, ഈ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ്തന്നെ പ്രധാനമന്ത്രിയെ മാറ്റിനിയമിക്കുന്നത് ഫ്രാൻസിൽ സാധാരണമാണ്. ക്വിൻകിനാ(quinquennat) എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത് തന്നെ.

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ആളാണ് 55 കാരനായ കാസ്റ്റെക്സ്.

admin

Recent Posts

അജ്ഞാതപ്പേടിയിൽ വീണ്ടും പാകിസ്ഥാൻ ! 2018 ൽ കശ്‍മീരിലെ സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ പാക് ബ്രിഗേഡിയറെ അജ്ഞാതർ വെടിവച്ച് കൊന്നു

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതരുടെവിളയാട്ടം. 2018 ൽ കശ്‍മീരിലെ സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ പാക് ബ്രിഗേഡിയറെ അജ്ഞാതർ വെടിവച്ച്…

7 mins ago

പ്രചരിക്കുന്നത് വ്യാജ വാർത്ത !പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി രമേഷ് പിഷാരടി

തിരുവനന്തപുരം : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി നടനും സംവിധായകനുമായ രമേഷ് പിഷാരടി. മത്സരരംഗത്തേക്ക്…

33 mins ago

മത്സരിച്ച എല്ലാ മണ്ഡലത്തിലും വോട്ട് കൂട്ടുന്ന ശോഭയെ കളത്തിലിറക്കാൻ ബിജെപി

ഇത്തവണ പാലക്കാട് ബിജെപിക്ക് തന്നെ ! അണിയറയിൽ ഒരുങ്ങുന്നത് മോദിയുടെ വമ്പൻ പ്ലാൻ !

37 mins ago

വൈപ്പുംമൂലയിൽ വി ജി മധു നിര്യാതനായി ! തത്വമയി ന്യൂസ് കോ ഓർഡിനേറ്റിങ് എഡിറ്റർ സിജു വി മധുവിന്റെ പിതാവാണ്

വൈപ്പുംമൂലയിൽ വി. ജി. മധു (92) നിര്യാതനായി. തത്വമയി ന്യൂസ് കോ ഓർഡിനേറ്റിങ് എഡിറ്റർ സിജു വി മധുവിന്റെ പിതാവാണ്.…

1 hour ago

ഓഹരി വിപണിയിൽ വന്ന മാറ്റം കണ്ടോ ? വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത്…|stock market

ഓഹരി വിപണിയിൽ വന്ന മാറ്റം കണ്ടോ ? വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത്...|stock market

1 hour ago

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ? |ramesh pisharody

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ? |ramesh pisharody

2 hours ago