Categories: Kerala

കമറുദ്ദീൻ കുടുങ്ങും; അന്വേഷണം പുതിയ തലത്തിലേക്ക്

കാസര്‍കോഡ്: മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരും ചേർന്ന സംഘമാണ് ഇനി കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാൾ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ഏറ്റെടുത്ത 13 കേസുകളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി സംഘത്തെ വിപുലീകരിച്ചത്. കാസർഗോഡ് എസ്പി ഡി ശിൽപ, കൽപ്പറ്റ എഎസ്പി വിവേക് കുമാർ, ഐആർ ബറ്റാലിയൻ കമാൻഡന്റ് നവനീത് ശർമ എന്നിവർ പ്രത്യേക പൊലീസ് സംഘത്തിൽ ഉൾപ്പെടും. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാൾ മേൽനോട്ടം വഹിക്കും.

112 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ടും നൽകി കഴിഞ്ഞു. കാസർഗോഡ്, ചന്തേര, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിലായി 69 കേസുകളും ഹൊസ്ദുർഗ് കോടതിയിൽ 78 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് കേസുമാണ് എംഎൽഎ എം സി കമറുദ്ദീനും ജ്വല്ലറി മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾക്കും എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 12 കോടി രൂപയും 130 പവൻ സ്വർണവും തട്ടിയെന്നതാണ് നിലവിലെ പരാതിയുടെ കണക്ക്.

അതേസമയം തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിലാണ് ഐജിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. നിലവിൽ ജില്ലയിൽ കൊലപാതകമുൾപ്പെടെയുള്ള കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കൂടാതെ ഇപ്പോഴത്തെ സംഘത്തിലെ ഒരു സിഐ ഉൾപ്പെടെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതും മറ്റ് ഉന്നത ഉദ്യോഗസ്ഥരടക്കം ക്വാറന്റീനിലായതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദപരമായി പ്രസ്താവന നടത്തി വർഗീയത ഇളക്കിവിടുന്നു I KP SASIKALA TEACHER

സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…

35 minutes ago

ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ വൻ പ്രതിഷേധം ! ചന്ദ്ര ദാസിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ ; ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ പ്രകടനവുമായി വിഎച്ച്പിയും ബജ്രംഗ് ദളും; ബംഗ്ലാദേശ് പതാക കത്തിച്ചു

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…

3 hours ago

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? I R SREELEKHA

ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…

3 hours ago

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…

4 hours ago