ഹേമന്ത് സോറൻ
റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ചോദ്യം ചെയ്യുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് രാജിവെച്ചു. നിലവിൽ ചോദ്യം ചെയ്യലിനായി ഇഡി കസ്റ്റഡിയിലുള്ള സോറന് ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് കൈമാറുകയായിരുന്നു. നിലവിലെ ഗതാഗതമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറനാണ് മുഖ്യമന്ത്രി. ഹേമന്ത് സോറന്റെ അറസ്റ്റുണ്ടായാൽ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിക്കസേരയിൽ എത്തുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തലുകൾ. എന്നാൽ ഇതിനോട് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുയർന്നതോടെയാണ് ചംപൈ സോറ ൻ പദവിയിലെത്തുന്നത്.
ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി. ഹേമന്ദ് സോറനെ ഇന്ന് രാവിലെമുതൽ ചോദ്യംചെയ്തുവരികയായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചോദ്യംചെയ്യല്‍. കേസിൽ ഉടൻ സോറൻ അറസ്റ്റിലായേക്കാം എന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഇഡി തിരച്ചില്‍നടപടിക്കിടെ ഡല്‍ഹിയില്‍നിന്ന് അപ്രത്യക്ഷനായ ഹേമന്ത് സോറന് 30 മണിക്കൂറുകള്‍ക്കുശേഷം റാഞ്ചിയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ച സോറന്റെ ദില്ലിയിലെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ഇ.ഡി. സംഘത്തിന് സോറനെ കണ്ടെത്താനായിരുന്നില്ല. 13 മണിക്കൂര്‍നീണ്ട തിരച്ചിലിനൊടുവിൽ വീട്ടില്‍നിന്ന് 36 ലക്ഷം രൂപയും ചില സുപ്രധാനരേഖകളും ഇ.ഡി. സംഘം പിടിച്ചെടുത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബി.എം.ഡബ്ള്യു. ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്തു.
ഒടുവില്‍ ഇന്നലെ ഉച്ചയോടെ റാഞ്ചിയില്‍ അടിയന്തരമായി വിളിച്ച എം.എല്‍.എ.മാരുടെ യോഗത്തിലാണ് സോറന് പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബർ 20-ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയിലെത്തി ഇഡി. സോറനെ ചോദ്യംചെയ്തിരുന്നു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…