Jilted Lover Arrested for Igniting Fire That Killed 7 in Madhya Pradesh's Indore
ഇൻഡോർ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വീടിന് തീപിടിച്ച് ഏഴുപേര്‍ വെന്തുമരിച്ച സംഭവത്തിന് പിന്നിൽ യുവാവിന്റെ പ്രണയനൈരാശ്യം. സ്വര്‍ണബാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. സംഭവത്തിൽ 27കാരനായ ശുഭം ദീക്ഷിത് എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു.
തന്റെ പ്രണയം നിരസിച്ച യുവതിയുടെ സ്‌കൂട്ടർ ദീക്ഷിത് കത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് തീ കെട്ടിടത്തിലേക്ക് പടർന്നത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പാർക്കിംഗ് ഏരിയയിൽ വെച്ച് വാഹനത്തിന് ദീക്ഷിത് തീയിടുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. താഴത്തെ നിലയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം കെട്ടിടത്തിലുണ്ടായിരുന്ന ഒമ്പതുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ ഹരിനാരായണന്‍ മിശ്ര പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഒമ്പതുപേര്‍ ചികിത്സയിലാണ്. ഏകദേശം മൂന്നുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. ശുഭം ദീക്ഷിത് പ്രണയാഭ്യര്‍ഥന നടത്തിയ യുവതി അടക്കമുള്ള മറ്റുതാമസക്കാരെ ഇതിനകം രക്ഷപ്പെടുത്തിയിരുന്നു.
മാത്രമല്ല സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു. കൂടാതെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിന് കാരണം ആരുടെയെങ്കിലും ബോധപൂര്‍വമായ കൃത്യവിലോപമാണെങ്കില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…