Categories: Pin Point

ക്രിസ്ത്യൻ മതപുരോഹിതരേ, ഓണത്തെക്കുറിച്ച് വങ്കത്തരം പറയരുത്; ആത്മീയ കച്ചവടക്കാരെ കണ്ടം വഴി ഓടിച്ച ഫേസ്ബുക് പോസ്റ്റ്

ഓണം അടക്കമുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് മതവിശ്വാസങ്ങൾക്ക് എതിരാണ് എന്നൊക്കെയുള്ള ക്രിസ്ത്യൻ മുസ്ലിം മത പുരോഹിതരുടെ ആഹ്വനം കണ്ടു. പലരും കരുതുന്നത് ഇതൊക്കെ പുതിയ കാര്യങ്ങൾ ആണെന്നാണ്. പണ്ടുമുതലേ ഇങ്ങനെ ഒക്കെ തന്നെയാണ്. ചന്ദനം തൊട്ടുകൊണ്ട് സ്കൂളിൽ ചെന്നപ്പോൾ ക്രിസ്ത്യാനികൾ ആരെങ്കിലും ചന്ദനം തൊടുമോ എന്ന് ചോദിച്ച മാനേജർ അച്ഛനെ ഓർക്കുന്നു.

അമ്പലത്തിലെ പ്രസാദം വാങ്ങുന്നത് മതവിശ്വാസത്തിന് എതിരാണ് എന്ന് പരസ്യമായി പ്രസംഗത്തിൽ പറയുന്ന പുരോഹിതർ ഉണ്ട്. ഇവർ അധ്യാപകർ കൂടിയാണ് എന്നതും ഓർക്കണം.

ചില പള്ളികളിൽ ഈ അടുത്ത കാലത്തായി നിലവിളക്ക് കത്തിക്കുന്ന പരിപാടി നിർത്തലാക്കി.

കേരളത്തിലെ ‘മതേതര’ മാധ്യമങ്ങൾ ഇതൊക്കെ വാർത്ത ആക്കാതിരിക്കുന്നതാണ്. ഇതിപ്പോൾ സോഷ്യൽ മീഡിയയുടെ കാലമായത് കൊണ്ട് ജനം അറിയുന്നു.

ഇവിടെ മനസിലാക്കേണ്ട കാര്യം സെമിറ്റിക് മതങ്ങളായ ക്രിസ്ത്യൻ മുസ്ലിം ജൂത മതവിശ്വാസികൾക്ക് ഒരിക്കലും വേറൊരു സംസ്ക്കാരത്തെയോ വിശ്വാസത്തെയോ ഉൾകൊള്ളാൻ ആകില്ല എന്നതാണ്.

നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ എത്തിയെങ്കിലും ഇന്ത്യയുടെ സാംസ്‌കാരവുമായിഒരു അകലം കാത്ത് സൂക്ഷിക്കാൻ എപ്പോഴും ഈ മതവിശ്വാസികൾ ശ്രമിച്ചിട്ടുണ്ട്. സെമിറ്റിക് മതങ്ങൾ ഒരിക്കലും സെക്കുലർ അല്ല, മറിച്ച് വലിയ രീതിയിൽ മനുഷ്യനെ മതഭ്രാന്തരാക്കുന്ന ഒന്നാണ്.

പക്ഷെ രസകരമായ കാര്യം ക്രിസ്ത്യാനി, മുസ്ലിം എന്ന് പറഞ്ഞു നടക്കുന്ന നല്ലൊരു ശതമാനത്തിനും മതകാര്യങ്ങളിൽ വലിയ വിവരം ഇല്ല എന്നതാണ്. അതുകൊണ്ട് ഇന്ത്യ രക്ഷപെട്ടു..????

മതം പഠിച്ചാൽ മനുഷ്യനെ മതത്തിന്റെ പേരിൽ മാത്രം നോക്കിക്കാണുന്ന അവസ്ഥ ഉണ്ടാകും. അങ്ങനെയൊക്കെയാണ് മതഗ്രന്ഥങ്ങളിൽ എഴുതി വെച്ചിരിക്കുന്നത്.

ഞായറാഴ്ച പള്ളിയിൽ പോകുക, വെള്ളിയാഴ്ച പള്ളിയിൽ പോകുക എന്നത് അല്ലാതെ മതവുമായി ഇവിടുത്തെ ഭൂരിഭാഗം ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കുംവലിയ ബന്ധമൊന്നും ഇല്ല എന്നതാണ് വാസ്തവം.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ധ്യാനം, കൺവെൻഷൻ രോഗശാന്തി തുടങ്ങിയ കലാപരിപാടികൾ ആണ് ക്രിസ്ത്യാനികളുടെ മനസ്സിൽ മതഭ്രാന്ത് കുത്തിനിറയ്ക്കാൻ തുടങ്ങിയത്. ഇത് തന്നെയാണ് മുസ്ലിം വിഭാഗങ്ങൾക്കിടയിലും സംഭവിച്ചത്.

യുവാക്കൾ അടക്കം കുറെ ആളുകളെ മതഭ്രാന്തന്മാരാക്കാൻ ഇക്കൂട്ടർക്ക് കഴിഞ്ഞു എങ്കിലും ഭൂരിഭാഗവും മുകളിൽ പറഞ്ഞ ഞായറാഴ്ച, വെള്ളിയാഴ്ച വിശ്വാസികൾ ആണ്. ജനിച്ചത് ആ മതത്തിൽ ആയിപ്പോയി എന്നത് മാത്രമാണ് മിക്കവർക്കും മതവുമായുള്ള ബന്ധം.

അതുകൊണ്ടുതന്നെ ഓണത്തിന് വിളമ്പിയ പായസത്തിൽ അണ്ടിപ്പരിപ്പ് കുറഞ്ഞു പോയി എന്ന് ബഹളം വെക്കുന്ന ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആണ് ഇവിടെ ഭൂരിഭാഗവും.????

പക്ഷെ ഈ മതഭ്രാന്തന്മാരായ പുരോഹിതവർഗം അവരുടെ സുഖകരമായ ജീവിതത്തിന് വേണ്ടി മത ഭ്രാന്ത്‌ ജനങ്ങളിലേക്ക് കുത്തി നിറക്കുന്ന പരിപാടികൾ തുടരുക തന്നെ ചെയ്യും.

2006-2009 കാലത്ത് കാഞ്ചിപുരത്ത് ജോലി ചെയ്യുമ്പോൾ ഞാനും Sakeeb Abdul Wahab ഉം ഒക്കെ എത്രയോ ഞായറാഴ്ചകളിൽ കാഞ്ചിപുരത്തെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളുടെ കൽതട്ടുകളിൽ ചെലവഴിക്കുകയും പ്രതിഷ്ടയുടെ മുന്നിൽ കൈയ്യും കൂപ്പി നിൽക്കുകയും ഒക്കെ ചെയ്തിരിക്കുന്നു. ഇക്കണക്കിനു പോയാൽ ഇനിയുള്ള കാലത്ത് അങ്ങനെ ഒക്കെ ചെയ്താൽ അതൊക്കെ മഹാ അപരാധം ആകുമല്ലോ …!

സാധാരണഗതിയിൽ വിദ്യാഭ്യാസവും പുരോഗമനവും ഉള്ള സമൂഹത്തിൽ മതത്തിന് വലിയ സ്ഥാനം ഇല്ല. പക്ഷെ കൂടുതൽ പുരോഗമനം പ്രസംഗിക്കുന്ന കേരള സമൂഹത്തിൽ ആണ് മതഭ്രാന്ത് കൂടി വരുന്നത്.

ഒരു വശത്ത് വലിയ വായിൽ മതേതരത്വം പ്രസംഗിക്കുകയും മറുവശത്ത് മതഭ്രാന്ത് ജനങ്ങളുടെ ഇടയിലേക്ക് കുത്തി നിറയ്ക്കുകയും ചെയ്യുന്ന ആത്മീയ കച്ചവടക്കാരെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുക തന്നെവേണം.

ഇന്ത്യ മതേതര രാഷ്ട്രമാണ്. ഇവിടെ നിങ്ങളുടെ മതത്തിന് പ്രസക്തി ഇല്ല. എല്ലാവരും എല്ലാം ആഘോഷിക്കും. അരവണ പായസവും , നേർച്ച കഞ്ഞിയും, ഇഫ്താർ വിരുന്നും, ഓണവും ക്രിസ്തുമസും ദീപാവലിയും റംസാനും എല്ലാം ഒന്ന് ചേർന്ന് ആഘോഷിക്കും.

മതഭ്രാന്ത് കുത്തി കയറ്റാൻ വരുന്ന ആത്മീയ കച്ചവടക്കാരോട് OMKV എന്ന് പച്ചക്ക് പറഞ്ഞുകൊണ്ട് തന്നെ നമ്മുക്ക് ഓണം ആഘോഷിക്കാം.

എല്ലാവർക്കും തിരുവോണാശംസകൾ ♥️♥️

admin

Recent Posts

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

26 mins ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

1 hour ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

2 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

3 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

3 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

4 hours ago