Pin Point

കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.മുരളീധരൻ എംപിയ്ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നവർക്ക് ചുട്ട മറുപടിയുമായി ജിതിൻ ജേക്കബ്

വമ്പൻ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ തകർന്ന് പോയ കേരളത്തിലെ മതതീവ്രവാദികൾക്കും സഖാക്കൾക്കും ശ്രീ. വി മുരളീധരൻ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് കൂടി കണ്ടപ്പോൾ ഭ്രാന്തിളകുന്ന അവസ്ഥയായി. പിന്നെ അവർക്കറിയാവുന്ന ഏക കാര്യം തുടങ്ങി. വ്യക്തിഹത്യയും, തെറിവിളിയും, അശ്ലീലവും. കേരളത്തിലെ സഖാപ്പി മാധ്യമ പിമ്പുകൾ അതിനായി അവർക്ക് അവസരവും ഒരുക്കി.

മുഴുവൻ സമയ രാജ്യസേവനത്തിന് വേണ്ടി കുട്ടികൾ പോലും വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു എന്ന വി മുരളീധരന്‍റെ ഭാര്യയുടെ പ്രസ്താവനയുടെ താഴെ മത തീവ്രവാദികളും, മാനവികതയുടെയും സഹിഷ്ണുതയുടെയും സ്വയം പ്രഖ്യാപിത വക്താക്കളായ സഖാക്കളും എഴുതിവിടുന്ന അശ്ലീലം കണ്ടാൽ മനസിലാകും ഇവരുടെയൊക്കെ ഉള്ളിലെ വിഷവും, വെറുപ്പും.

കേന്ദ്രത്തിൽ ബിജെപി വമ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയതിന്‍റെ കാരണക്കാർ ആരാണ് എന്നറിയാമോ? ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും, ന്യൂനപക്ഷമേഖലകളിലും അടക്കം ബിജെപി തൂത്തുവാരിയത്തിനു പിന്നിലെ ശക്തി ആരാണ് എന്നറിയാമോ?

ബിജെപി എന്ന പാർട്ടിയെയും അതിലെ നേതാക്കന്മാരെയും മാത്രമേ നിങ്ങൾക്കറിയൂ. അണിയറയിലെ ആയിരക്കണക്കിന് മോഡിമാരെയും അമിത് ഷാ മാരെയും നിങ്ങൾക്കറിയില്ല. കുടുംബജീവിതവും, സ്വത്തും, ജോലിയും എല്ലാം ഉപേക്ഷിച്ച് മുഴുവൻ സമയ രാജ്യസേവനത്തിനായി ഇറങ്ങിത്തിരിച്ച പതിനായിരത്തിലധികം RSS പ്രചാരകരുണ്ട് ഈ രാജ്യത്ത്.

നിസ്വാർത്ഥരായി അവർ പൊതുപ്രവർത്തനം നടത്തുന്നു. സ്ഥാനമാനങ്ങളോ, പ്രശ്തിയോ, പണമോ ഒന്നും അവർ ആഗ്രഹിക്കുന്നില്ല. പക്ഷെ അവർ എണ്ണയിട്ട യന്ത്രങ്ങൾ പോലെ കാശ്മീർ മുതൽ കന്യാകുമാരിവരെയുള്ള വിവിധ ദേശങ്ങളിൽ പ്രവർത്തിക്കുന്നു. അവരാണ് ബിജെപിയുടെ ശക്തി. അവരില്ലെങ്കിൽ ബിജെപി ഇല്ല.

ഇന്ത്യയുടെ ഭരണം പോയിട്ട് ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയം പോലും ഇല്ലാതിരുന്ന കാലത്ത് പ്രചാരകർ ആയി രാഷ്ട്ര സേവനത്തിന് ഇറങ്ങിയവരാണ് ഇവർ. അവരെയാണ് നിങ്ങൾ തെറിവിളിച്ച് തകർക്കാൻ നോക്കുന്നത്.

വി മുരളീധരൻ ഏതാണ്ട് 13 വർഷത്തോളം RSS പ്രചാരകൻ ആയിരുന്നു എന്നാണ് മനസിലാക്കുന്നത്. നരേന്ദ്ര മോഡിയുടെ വിവാഹത്തെകുറിച്ചും തുടർന്ന് അദ്ദേഹം RSS പ്രചാരകനായി കുടുംബത്തെ ഉപേക്ഷിച്ചു പോയതിനെക്കുറിച്ചു പോലും അശ്ലീലം പറയുന്നവർക്ക് ഇതൊന്നും മനസിലാകില്ല.

ഇന്നലെ മോഡി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത പ്രതാപ് ചന്ദ്ര സാരംഗി എന്ന ഒഡിഷക്കാരൻ ഇതുപോലെ ഒരു പ്രചാരകൻ ആയിരുന്നു. കയ്യിൽ ഒരു തുണി സഞ്ചിയും, ഒരു സൈക്കിളുമായി അദ്ദേഹം ഗ്രാമഗ്രാമാന്തരങ്ങളിൽ പ്രചാരകനായി വർഷങ്ങളോളം പ്രവർത്തിച്ചു. ഇപ്പോഴും അദ്ദേഹം കഴിയുന്നത് ഒരു കുടിലിൽ. അതുപോലെ ആയിരക്കണക്കിന് പ്രതാപ് ചന്ദ്ര സാരംഗിമാർ ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ ബഹളങ്ങളില്ലാതെ സേവനം അനുഷ്ഠിക്കുന്നുണ്ട്.

ഉള്ളിന്റെയുള്ളിൽ സങ്കടം അകറ്റാൻ വേണ്ടിയുള്ള ഈ അശ്ലീലം പറച്ചിലും തെറിവിളിയും ഒക്കെ കാണുമ്പോൾ നിങ്ങളോടൊക്കെ സഹതാപമാണ് തോന്നുന്നത്. മോഡി കഴിഞ്ഞാൽ പിന്നെ ആര് എന്നൊക്കെ ചോദിച്ചു കുറെ ഊളകൾ 2024 ലോടെ ബിജെപി ഇല്ലാതാകും എന്ന് സ്വപ്നം കാണുന്നുണ്ട്.

പക്ഷെ വീണ്ടും തെറ്റി. നൂറുകണക്കിന് മോഡിമാർ അണിയറയിൽ തയ്യാറായി നിൽപ്പുണ്ട്. വർഷങ്ങളോളം നടത്തിയ നിസ്വാർത്ഥ പൊതുപ്രവർത്തനത്തിന്റെ തീഷ്ണതയുമായി വരുന്ന അവരെ നിങ്ങൾക്ക് തെറിപറഞ്ഞും അശ്ലീലം പറഞ്ഞും പിന്തിരിപ്പിക്കാം എന്ന് കരുതരുത്.

ഇന്ത്യയെന്ന രാജ്യത്തെ കുറിച്ചെ നിങ്ങൾക്കറിയൂ, പക്ഷെ ഭാരതമെന്ന ഡീപ് സ്റ്റേറ്റിനെ കുറിച്ച് നിങ്ങള്ക്ക് ഒരു ചുക്കുമറിയില്ല. തെറി പറഞ്ഞും അശ്ലീലം പറഞ്ഞും എല്ലാം നിങ്ങൾ വളർത്തുന്നത് ഇവിടുത്തെ ദേശീയതയെ ആണ്. അതുകൊണ്ടു നിങ്ങൾ തെറിവിളി തുടരുക, അത് ഞങ്ങൾക്ക് ഊർജമാണ്. വളർന്നു വരുന്ന തേജസ്വി സൂര്യമാരെയും തെറിവിളിക്കുക. അത് അവരുടെ വളർച്ചക്ക് സഹായകമാകും.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വെല്ലുവിളിയാകുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ട് ഇന്ത്യയെ ഒന്നിപ്പിച്ചു നിർത്താനും, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തീക ശക്തി ആകാനും ജനങ്ങൾ തിരഞ്ഞെടുത്ത നരേന്ദ്ര മോഡി സർക്കാരിന്റെ ഭാഗമായ ശ്രീ വി മുരളീധരന്‌ ആശംസകൾ.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

13 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

14 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

14 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

15 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

21 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

22 hours ago