jithin-k-jacob-facebook-post
കൊച്ചി: കഴിഞ്ഞ ദിവസം നടുക്കടലിൽ അകപ്പെട്ട് പോയ തെരുവുനായയെ നീന്തിയെത്തി രക്ഷപെടുത്തുന്ന പ്രണവ് മോഹൻലാലിന്റെ വിഡിയോ വലിയ രീതിയൽ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ സമൂഹ മാധ്യമത്തിൽ നിരവധി വിമർശനങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഇപ്പോഴിതാ താരത്തിന് പൂർണ പിന്തുണയുമായി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ ജേക്കബ് രംഗത്ത് എത്തിയിരിക്കുകയാണ്.”താഴെ വരുന്ന കമെന്റുകൾ വായിച്ചാൽ അറിയാം കേരളം എത്രത്തോളം അപകടത്തിൽ ആണെന്നും മോഹൻലാൽ എന്ന നടനോടുള്ള എതിർപ്പ് അദ്ദേഹത്തിന്റെ മകനോടും പ്രകടിപ്പിക്കുന്നുവെന്നും” ജിതിൻ ജേക്കബ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നടുക്കടലിൽപ്പെട്ട് തെരുവുനായ; നീന്തിയെത്തി രക്ഷിച്ച് പ്രണവ്മോഹൻലാൽ എന്ന വാർത്തയുടെ താഴെ വരുന്ന കമെന്റുകൾ വായിച്ചാൽ അറിയാം കേരളം എത്രത്തോളം അപകടത്തിൽ ആണെന്ന്..
ആർക്കും ഒരു ശല്യവും ചെയ്യാതെ, സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരെ പോലും വെറുതെ വിടില്ല എന്നത് ഭയാനകമാണ്. മോഹൻലാൽ എന്ന നടനോടുള്ള എതിർപ്പ് അദ്ദേഹത്തിന്റെ മകനോടും പ്രകടിപ്പിക്കുന്നു..
എന്തിലും ഏതിലും മതവും, രാഷ്ട്രീയവും കലർത്തി പ്രതികരിക്കുമ്പോൾ സ്വഭാവികമായും സമൂഹത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും. സത്യത്തിൽ സമൂഹത്തിൽ വലിയ ഒരു വിടവ് ഉണ്ടായിക്കഴിഞ്ഞു. എത്ര ലിബറൽ ആയും, മതേതര ചിന്താഗതിയോടെയും ചിന്തിക്കുന്നവർ പോലും പൊട്ടിത്തെറിച്ചു പോകുന്ന അവസ്ഥയാണ്. ഒരു നല്ല കാര്യം ചെയ്താലും അതിനെ വിമർശിക്കുക, പരിഹസിക്കുക, ജാതിയും മതവും കൂട്ടിക്കലർത്തുക. ശരിക്കും മാനസീക രോഗികളാണ് മലയാളികൾ.
സ്വയം നന്നാകുമോ അതുമില്ല, മറ്റുള്ളവർ നല്ലത് ചെയ്യുന്നത് കണ്ടാലോ അതിനെ പരിഹസിക്കുകയും, വിമർശിക്കുകയും ചെയ്യും. എന്നിട്ട് തള്ളുന്നതോ പ്രബുദ്ധത, പുരോഗമനം, നവോഥാനം, ഞങ്ങൾക്ക് ജാതിയില്ല മതമില്ല, ചമ്പൂർണ സാക്ഷരത. തേങ്ങാക്കൊല…സ്വാമി വിവേകാനന്ദൻ പറഞ്ഞതാണ് ശരി, കേരളം ഒരു ഭ്രാന്താലയം ആണ്…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…
ദില്ലി : ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നിൽ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയിൽ നിന്ന്…