johny-depp
വാഷിംഗ്‌ടൺ: ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ ആരോപണവുമായി മുൻഭാര്യ. ജോണി ഡെപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മുന്‍ ഭാര്യ ആംബര്‍ ഹെഡ് ആരോപണം ഉന്നയിച്ചത്.ജോണി ഡെപ്പും ആംബര്‍ ഹെഡും തമ്മിലുളള മാനനഷ്ടകേസിന്റെ വിചരണയ്ക്കിടെയാണ് ആംബര്‍ ഹെഡ് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്.ജോണി ഡെപ്പ് ആംബര്‍ ഹെഡിനെ പൊട്ടിയ കുപ്പിയുപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും,കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ഇവര്‍ കോടതിയില്‍ മൊഴി നൽകിയത്.
2015ൽ വിവാഹിതരായശേഷം ഒരു മാസം മാത്രം പിന്നിട്ടപ്പോഴാണ് ജോണി ഡെപ്പ് തന്നെ കുപ്പി ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് മുപ്പത്തിയാറുകാരിയായ ആംബർ ഹെഡിന്റെ ആരോപണം. മാനനഷ്ടക്കേസിൽ തുടർച്ചയായ രണ്ടാം ദിവസവും കോടതിയിൽ മൊഴി നൽകാനെത്തിയ ആംബർ ഹെഡ്, ജോണി ഡെപ്പ് തന്നോടു കാട്ടിയ ക്രൂരതകൾ ഓരോന്നും ഓര്‍ത്തെടുത്ത് വിവരിക്കുകയും ചെയ്തു.
2015 മാര്‍ച്ചില്‍ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയായില്‍ ആയിരുന്ന സമയത്ത് ജോണി ഡെപ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കനിടെ താന്‍ മദ്യകുപ്പി നിലത്തടിച്ചു പൊട്ടിച്ചു.ഇതില്‍ കുപിതനായ ഡെപ്പ് മദ്യകുപ്പി തനിക്ക് നേരെ വലിച്ചെറിഞ്ഞു.എന്നാല്‍ ഭാഗ്യവശാല്‍ ദേഹത്ത് കൊണ്ടില്ല.വീണ്ടുമൊരു കുപ്പിയെടുത്ത് പൊട്ടിച്ച് അത് തന്റെ കഴുത്തില്‍ ചേര്‍ത്ത് പിടിച്ച് തന്റെ മുഖം വികൃതമാക്കുമെന്നു ഭീഷണിപ്പെടുത്തി.ഞാന്‍ അയാളുടെ ജിവിതം നശിപ്പിച്ചെന്നു അലറിവിളിച്ചാണ് പൊട്ടിയകുപ്പി കഴുത്തില്‍ വെച്ചത്.ഡെപ്പ് തന്റെ നൈറ്റ് ഗൗണ്‍ വലിച്ചു കീറുകയും, കുപ്പി കൊണ്ട് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആംബര്‍ ഹെഡ് കോടതിയില്‍ പറഞ്ഞു.
ആംബര്‍ ഹെഡ് 2018ല്‍ വാഷിങ്ടന്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ താന്‍ ഗാര്‍ഹിക പീഡനത്തിനിരയായ വ്യക്തിയാണെന്ന് എഴുതിയിരുന്നു.ഇതിന്റെ പേരില്‍ ജോണി ഡെപ്പ് 50 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.ലേഖനത്തില്‍ പേര് പറയുന്നില്ലെങ്കിലും പീഡനാരോപണം ഉണ്ടായതോടെ തന്റെ കരിയര്‍ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോണി ഡെപ്പ് കേസ് കൊടുത്തത്.പിന്നാലെ ആംബര്‍ ഹെഡ് കേസ് ഫയല്‍ ചെയ്തു.താന്‍ ഡെപ്പില്‍ നിന്ന് തുടര്‍ച്ചയായ ശാരിരീക പീഡനം ഏറ്റിരുന്നു എന്ന് കാണിച്ച് 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടായിരുന്നു ആംബര്‍ ഹെഡിന്റെ പരാതി.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…