India

ഊട്ടിയിലെ സൈനിക ഹെലികോപ്റ്റർ അപകടം; സംയുക്ത സേനാ മേധാവിയുടെ മൃതദേഹം ഇന്ന് ദില്ലിയിലെത്തിക്കും; ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങുകള്‍ നാളെ

ദില്ലി: തമിഴ്‌നാട്ടിലെ ഊട്ടി നീലഗിരിയില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും(Bipin Rawat) കൂടെയുണ്ടായിരുന്നവരുടെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച ദില്ലിയില്‍ എത്തിക്കുമെന്ന് റിപ്പോർട്ട്.

ശവസംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച നടക്കും. ദില്ലി കന്റോണ്‍മെന്റിലാണ് അന്തിമ സംസ്‌കാരചടങ്ങുകള്‍.

ഇന്ന് (വ്യാഴാഴ്ച) വൈകിട്ടോടെ സൈനിക വിമാനത്തില്‍ ദില്ലിയിലെത്തിക്കുന്ന ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മുതല്‍ രണ്ടുമണി വരെ കാമരാജ് റോഡിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം വിലാപയാത്രയായി കന്റോണ്‍മെന്റിലെത്തിച്ച് അന്തിമചടങ്ങുകള്‍ നടത്തും.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.20-ഓടെയാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നീലഗിരി കൂനൂരിനടുത്ത് അപകടത്തില്‍പ്പെട്ടത്.

സൂലൂരില്‍നിന്ന് ഊട്ടി വെല്ലിങ്ടണിലെ സൈനിക ക്യാമ്പിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. എന്നാല്‍ കൂനൂരിനടുത്ത കാട്ടേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.

ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേരാണ് ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം.

നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ MI ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.

ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്

B4 Admin

Recent Posts

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

8 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

9 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

10 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

10 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

24 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

1 day ago