കോഴിക്കോട് : താമരശ്ശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ 6 പേര്‍ ദുരൂഹമായി മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ജോളിയും ഇവര്‍ക്ക് സയനൈഡ് എത്തിച്ച മാത്യുവും തമ്മില്‍ വഴിവിട്ട അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ്. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ ബന്ധുവായ മാത്യു ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ജോളിയും മാത്യുവും തമ്മിലുളള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു. ജോളിക്കു സയനൈഡ് എത്തിച്ചതിനാണ് ജ്വല്ലറി ജീവനക്കാരനായ കക്കാട്ട് മഞ്ചാടിയില്‍ എം എസ് മാത്യു, സ്വര്‍ണപ്പണിക്കാരനായ താമരശ്ശേരി തച്ചന്‍പൊയില്‍ മുള്ളമ്ബലത്ത് പ്രജികുമാര്‍ എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്
.
ആറു കൊലപാതകങ്ങള്‍ക്കും സയനൈഡ് നല്‍കിയത് മാത്യുവാണെന്നാണ് അന്വേഷണസംഘം പറയുന്നത് . റോയ് തോമസിൻ്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന വിവരമറിഞ്ഞതോടെയാണു ജോളിയുടെ ഉദ്ദേശ്യം വ്യക്തമായതെന്നു മാത്യു പറയുന്നു. ഇതിൻ്റെ പേരില്‍ മാത്യുവും ജോളിയും വഴക്കിട്ടിരുന്നുവെങ്കിലും വീണ്ടും അടുത്തു. 2017 ല്‍ ഷാജു സഖറിയാസിനെ ജോളി വിവാഹം കഴിക്കുന്നതിനെ മാത്യു എതിര്‍ത്തിരുന്നുവെന്നു പൊലീസ് പറഞ്ഞു. 2008 ലാണ് ആദ്യമായി ജോളിക്കു സയനൈഡ് നല്‍കിയതെന്നാണു മാത്യുവിൻ്റെ മൊഴി.അത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…